ദോഹ: ഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റി മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 38ാം രക്തസാക്ഷിത്വവാർഷികത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സെഞ്ച്വറി ഹോട്ടൽ ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ല പ്രസിഡന്റ് ശ്രീരാജ് എം.പി അധ്യക്ഷത വഹിച്ചു. സുരേഷ് കരിയാട്, മുബാറക് അബ്ദുൾ അഹദ്, അബ്ദുൾ റഷീദ് പേരാവൂർ, അഭിഷേക് മാവിലായി, നിയാസ് ചിറ്റാലിക്കൽ, ശിവാനന്ദൻ കൈതേരി, പ്രശോഭ് നമ്പ്യാർ, സനൽ മക്രേരി, സഫീർ കരിയാട്, ബാബുരാജ്, സന്തോഷ് ജോസഫ്, മാലി മെരുവമ്പായി തുടങ്ങിയവർ സംസാരിച്ചു. അനുസ്മരണ ചടങ്ങിന് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി സഞ്ജയ് രവീന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഷമീർ മട്ടന്നൂർ നന്ദിയും രേഖെപ്പടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.