ഇ​ൻ​കാ​സ് ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണം

​ദോ​ഹ: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ല്‍ ഇ​ന്‍കാ​സ് ഖ​ത്ത​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ദോ​ഹ മോ​ഡേ​ണ്‍ ആ​ര്‍ട്സ് സെ​ന്‍റ​റി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ ഐ.​സി.​സി മു​ന്‍ പ്ര​സി​ഡ​ന്റും ഇ​ന്‍കാ​സ് ഖ​ത്ത​ര്‍ അ​ഡ്വൈ​സ​റി ബോ​ര്‍ഡ് അം​ഗ​വു​മാ​യ എ.​പി. മ​ണി​ക​ണ്ഠ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്‍കാ​സ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സി. ​താ​ജു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ന്‍ സ്പോ​ര്‍ട്സ് സെ​ന്‍റ​ര്‍ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം കെ.​വി. ബോ​ബ​ന്‍, വി.​എ​സ്. അ​ബ്ദു​റ​ഹ്മാ​ന്‍, സി.​എ. അ​ബ്ദു​ല്‍ മ​ജീ​ദ് പാ​ല​ക്കാ​ട്, ജ​യ​പാ​ൽ തി​രു​വ​ന​ന്ത​പു​രം, എ​ബ്ര​ഹാം കെ ​ജോ​സ​ഫ്, അ​ശ്റ​ഫ് ന​ന്നം​മു​ക്ക് മ​ല​പ്പു​റം, ഷി​ബു സു​കു​മാ​ര​ൻ, ഷെ​മീ​ർ പു​ന്നൂ​രാ​ൻ, ജി​ഷ ജോ​ർ​ജ്, ഫൈ​സ​ല്‍ തി​രു​വ​ന​ന്ത​പു​രം, റ​ഹ്മ​ത്തു​ള്ള, ശ​റ​ഫു​ദ്ധീ​ന്‍ മ​ല​പ്പു​റം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി സെ​ന്‍ട്ര​ല്‍ -ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബ​ഷീ​ര്‍ തു​വാ​രി​ക്ക​ല്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഈ​പ്പ​ൻ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Indira Gandhi memorial meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.