ദോഹ: കടൽ വിനോദങ്ങളിലും യാത്രകൾക്കുമായി ഉപയോഗിക്കുന്ന ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധന നടത്തി ഗതാഗത മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ തീര സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർ, മുനിസിപ്പാലിറ്റി മന്ത്രാലയം, ഖത്തർ ടൂറിസം, പരിസ്ഥിതി-കാലാവസ്ഥ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഗതാഗതമന്ത്രാലയം ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്. മന്ത്രാലയങ്ങളും മറ്റും നിർദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ ബോട്ടുകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുകയായിരുന്നു കാമ്പയിനിന്റെ ലക്ഷ്യം. അൽ വക്റ ടെർമിനലിൽ വിവിധ ബോട്ടുകളിൽ സംഘം പരിശോധിച്ചു. ലൈഫ് ജാക്കറ്റ്, വിവിധ ഉപകരണങ്ങൾ, ബോട്ടുകളുടെ കാര്യക്ഷമത, ആവശ്യമായ സജ്ജീകരണങ്ങൾ എന്നിയ ഉറപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.