ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വാണിജ്യ മന്ത്രാലയ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഐൻ ഖാലിദ്, മുഐതർ, ഉം സലാൽ തുടങ്ങിയ മേഖലകളിലെ ചില്ലറ വിൽപന കേന്ദ്രങ്ങളിലായിരുന്നു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. 24ഓളം ലംഘനങ്ങൾ ശ്രദ്ധയിൽപെടുകയും നടപടി സ്വീകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കടകളുടെ തിരിച്ചറിയൽ ബോർഡ് പ്രദർശിപ്പിച്ചില്ല, കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കിയില്ല, കടകളുടെ സ്ഥാനമാറ്റം, രജിസ്റ്റർ ചെയ്യാത്ത വ്യാപാരങ്ങൾ, പ്രദർശിപ്പിച്ചതും ഔദ്യോഗിക രേഖകളിലുമുള്ള പേര് മാറ്റം തുടങ്ങിയ കേസുകളിലാണ് വിവിധ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. ഉപഭോക്തൃ സംരക്ഷണത്തിനായി നിർദേശിച്ച ചട്ടങ്ങൾ ലംഘിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് അധികൃതർ പരിശോധന സജീവമാക്കുന്നത്.വ്യാപാര, വാണിജ്യ മേഖലകൾ, ചെറുകിട കച്ചവടക്കാർ, തെരുവു വിൽപനക്കാർ എന്നിവിടങ്ങളിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.