1. അ​ന്താ​രാ​ഷ്ട്ര കു​ടും​ബ വാ​ർ​ഷി​ക സ​മ്മേ​ള​നം ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ശൈ​ഖ മൗ​സ ബി​ൻ​ത് നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 2. ക്യു.​എ​ൻ.​സി.​സി​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ഫാ​മി​ലി

കോ​ൺ​ഫ​റ​ൻ​സ് വേ​ദി​യി​ലെ ​പ്ര​തി​നി​ധി​ക​ൾ

കു​ടും​ബ മൂ​ല്യ​ങ്ങ​ൾ പ​ക​ർ​ന്ന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം

ദോ​ഹ: സ​മൂ​ഹ പു​രോ​ഗ​തി​യി​ൽ സു​ര​ക്ഷി​ത​മാ​യ കു​ടും​ബ ജീ​വി​ത​ത്തി​ന്റെ പ്ര​സ​ക്തി ബോ​ധ്യ​പ്പെ​ടു​ത്തി ദോ​ഹ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫാ​മി​ലി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ (ഡി.​ഐ.​എ​ഫ്.​ഐ) നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര കു​ടും​ബ വാ​ർ​ഷി​ക സ​മ്മേ​ള​നം. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രാ​ഷ്ട്ര നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ന്താ​രാ​ഷ്ട്ര പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തു.

ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​ത​ർ​പേ​ഴ്സ​ൻ ശൈ​ഖ മൗ​സ ബി​ൻ​ത് നാ​സ​ർ ആ​ണ് വ്യാ​ഴാ​ഴ്ച സ​മ്മേ​ള​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. കു​ടും​ബ​വും സ​മ​കാ​ലി​ക പ്ര​വ​ണ​ത​ക​ളും എ​ന്ന പ്ര​മേ​യ​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലൂ​ന്നി​യാ​ണ് ചി​ന്ത​ക​ർ, ആ​രോ​ഗ്യ -മാ​ന​സി​ക വി​ദ​ഗ്ധ​ർ, എ​ഴു​ത്തു​കാ​ർ, അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, മ​ത​പ​ണ്ഡി​ത​ർ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ അ​ണി​നി​ര​ന്ന സ​മ്മേ​ള​നം ന​ട​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര കു​ടും​ബ വ​ർ​ഷ​ത്തി​ന്റെ 30ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഡി.​ഐ.​എ​ഫ്.​ഐ നേ​തൃ​ത്വ​ത്തി​ൽ ദ്വി​ദി​ന സ​മ്മേ​ള​നം.

ആ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വ​ള​ർ​ച്ച​യും അ​വ​യു​ടെ സ്വാ​ധീ​ന​യും കു​ടും​ബ​ങ്ങ​ളി​ൽ തീ​ർ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ വി​ശ​ക​ല​നം ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന പ്ര​ഭാ​ഷ​ണ​ത്തി​ൽ ശൈ​ഖ മൗ​സ സ​ദ​സ്സു​മാ​യി സം​വ​ദി​ച്ച​ത്.

കു​ടും​ബ​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ എ​ല്ലാ സ​മൂ​ഹ​ങ്ങ​ളി​ലും സ​മാ​ന​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി അ​വ​ർ, എ​ന്നാ​ൽ രാ​ജ്യ​ത്തി​നും മേ​ഖ​ല​ക​ൾ​ക്കു​മ​നു​സ​രി​ച്ച് വ്യ​ത്യ​സ്ത​പ്പെ​ടു​ന്നു​വെ​ന്നേ​യു​ള്ളൂ എ​ന്ന് വ്യ​ക്ത​മാ​ക്കി. ഡി​ജി​റ്റ​ൽ സാ​​ങ്കേ​തി​ക വി​ദ്യ​ക​ളും വെ​ർ​ച്വ​ൽ​ലോ​ക​വും സൃ​ഷ്ടി​ക്കു​ന്ന അ​തി​രു​ക​ളി​ൽ സ​മൂ​ഹം കീ​ഴ​ട​ങ്ങു​ക​യാ​ണ്.

ക​ഠി​ന​മാ​യ ആ ​വ​ല​യ​ത്തി​നു​ള്ളി​ൽ ര​ക്ഷ​പ്പെ​ടാ​നും ക​ഴി​യു​ന്നി​ല്ല. ഈ ​അ​ന്യ​വ​ത്ക​ര​ണം അ​പ​ക​ട​ക​ര​മാ​ണ്, പ്ര​ത്യേ​കി​ച്ച് യു​വ​ത​ല​മു​റ​യെ അ​വ​രു​ടെ സം​സ്‌​കാ​ര​ത്തി​ൽ നി​ന്നും ഭാ​ഷ​യി​ൽ നി​ന്നും അ​ക​റ്റി​നി​ർ​ത്തി​യേ​ക്കാം -ശൈ​ഖ മൗ​സ പ​റ​ഞ്ഞു.

കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ്ര​ദ്ധേ​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ​ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്. കൊ​സോ​വ പ്ര​സി​ഡ​ന്റ് ഡോ. ​വോ​സ ഉ​സ്മാ​നി സ​ദി​റു, സാ​ൻ​സി​ബാ​ർ പ്ര​സി​ഡ​ന്റ് ഡോ. ​ഹു​കൈ​ൻ വി​ൻ​യി, യു.​എ​ൻ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​മി​ന ജെ ​മു​ഹ​മ്മ​ദ്, ഗ​യാ​ന പ്ര​ഥ​മ വ​നി​ത ഷ​നാ​സ് ഇ​​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ അ​തി​ഥി​ക​ളാ​യെ​ത്തി.

ഖ​ത്ത​ർ സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ​കാ​ര്യ​മ​ന്ത്രി മ​ർ​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ അ​ൽ മി​സ്ന​ദ് സം​സാ​രി​ച്ചു. കു​ടും​ബ ന​യം, ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള സെ​ഷ​നു​ക​ൾ, വ​ന്ധ്യ​ത-​പ്ര​ത്യു​ൽ​പാ​ദ​ന വെ​ല്ലു​വി​ളി​ക​ൾ, ഖ​ത്ത​റി​ലെ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ, ഫാ​മി​ലി ആ​ൻ​ഡ് ടെ​ക്നോ​ള​ജി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല ശ്ര​ദ്ധേ​യ സെ​ഷ​നു​ക​ൾ അ​ര​ങ്ങേ​റി. 

Tags:    
News Summary - International Conference which shares Family Values

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.