ദോഹ: ഈ വർഷത്തെ ഖത്തർ ദേശീയദിനാഘോഷ പരിപാടികളിൽ പരിസ്ഥിതി സംരക്ഷണത്തിന് മുഖ്യ പ്രാധാന്യം നൽകുമെന്ന് ദേശീയദിനാഘോഷ സംഘാടക സമിതി അറിയിച്ചു. 'പൂർവികർ കൈമാറിയ സൗഭാഗ്യങ്ങളുടെ സംരക്ഷണം നമ്മുടെ കർത്തവ്യം' എന്നർഥം വരുന്ന 'മറാബിഉൽ അജ്ദാദി...അമാന' എന്നതാണ് ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യം. ദേശീയദിനത്തിലെ മുഖ്യപരിപാടിയായ പരേഡ് ദോഹ കോർണിഷിൽ നടക്കുമെന്നും അതേസമയം, ദേശീയദിനത്തോടനുബന്ധിച്ച് അൽ സദ്ദിലെ ദർബുസ്സാഈ ഇത്തവണയും ഉണ്ടാകുകയില്ലെന്നും സമിതി വ്യക്തമാക്കി. അടുത്ത വർഷം മുതൽ ഉംസലാലിലെ സ്ഥിരം വേദിയിൽ ദർബുസ്സാഇ നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരംക്ഷണത്തിെൻറ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാനുള്ള വൈവിധ്യമാർന്ന പരിപാടികൾ ഇത്തവണ സംഘടിപ്പിക്കുമെന്ന് സാംസ്കാരിക, കായിക വകുപ്പ് മന്ത്രിയും ദേശീയദിനാഘോഷ സംഘാടക സമിതി അധ്യക്ഷനുമായ സലാഹ് ബിൻ ഗനിം അൽ അലി പറഞ്ഞു. അൽ വജ്ബ ഫോർട്ടിൽ മാധ്യമ, പരിസ്ഥിതി പ്രവർത്തകരുമായി നടന്ന സംവാദ സദസ്സിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തർ ദേശീയ വികസന കാഴ്ചപ്പാട് 2030െൻറ അടിസ്ഥാന സ്തംഭങ്ങളിലൊന്ന് പരിസ്ഥിതിയാണ്. കഴിഞ്ഞ നൂറ്റാണ്ട് മുതൽ പരിസ്ഥിതി എന്നത് ഖത്തറിെൻറ അവിഭാജ്യ ഘടകമാണെന്നും അടുത്ത തലമുറക്കായി പരിസ്ഥിതിയെ സംരക്ഷിച്ച് നിലനിർത്തേണ്ടത് നമ്മുടെ ബാധ്യതയാണെന്നും മന്ത്രി വ്യക്തമാക്കി. ദേശീയദിനത്തോടനുബന്ധിച്ച് നടക്കാറുള്ള പരേഡ് യഥാക്രമം കോർണിഷിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫിഫ അറബ് കപ്പിനോടുബന്ധിച്ചാണ് ഇത്തവണ ദേശീയദിനാഘോഷം. ഇതുസംബന്ധിച്ച് അന്തിമ പരിപാടികൾക്ക് രൂപംനൽകാനുള്ള ചർച്ചകൾ തുടരുകയാണ് -ഖത്തർ കൾച്ചറൽ ഹെറിറ്റേജ് ഇവൻറ്സ് സെൻററിലെ ഇവൻറ്സ് വകുപ്പ് മേധാവി അഹമദ് അൽ അജ്മി പറഞ്ഞു. ദർബുസ്സാഈ അടുത്ത വർഷം മുതൽ ഉംസലാലിലെ സ്ഥിരം വേദിയിൽ നടക്കുമെന്നും ൈപ്രവറ്റ് എൻജിനീയറിങ് ഓഫിസിനും അശ്ഗാലിനും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതിസംരക്ഷണത്തിന് കൂടി ഉൗന്നൽനൽകിയാണ് ഇത്തവണ ദേശീയദിന മുദ്രാവാക്യം പുറത്തിറക്കിയതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പി.ആർ ഡയറക്ടർ അബ്ദുല്ല മുഹമ്മദ് അൽ ഫലാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.