ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വീണ്ടും അന്താരാഷ്ട്ര പുരസ്കാര നിറവിൽ. വിമാനത്താവളത്തോടൊപ്പം ഇത്തവണ ഖത്തർ ഡ്യൂട്ടി ഫ്രീയും പുരസ്കാരത്തിനർഹമായിട്ടുണ്ട്.ഈ വർഷത്തെ ട്രാവൽ റീട്ടെയിൽ പുരസ്കാരങ്ങളാണ് ഖത്തറിലെത്തിയിരിക്കുന്നത്. ബെസ്റ്റ് എയർപോർട്ട് ഫോർ ബൈ മില്ലേനിയൽസ് പുരസ്കാരം വിമാനത്താവളത്തിനും ബെസ്റ്റ് എയർപോർട്ട് റീട്ടെയിൽ എൻവയൺമെൻറ് പുരസ്കാരം ഖത്തർ ഡ്യൂട്ടി ഫ്രീക്കുമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ യാത്രചെയ്ത അയ്യായിരത്തിലധികം യാത്രക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലാണ് എച്ച്.ഐ.എയും ക്യു.ഡി.എഫും മുന്നിലെത്തിയത്.
നോർത്ത് അമേരിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മിഡിലീസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, പസിഫിക് എന്നീ മേഖലകളിൽനിന്നെല്ലാമുള്ള 61 വിമാനത്താവളങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്. അന്തിമ പട്ടികയിലിടം നേടിയ മറ്റു ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽനിന്നാണ് ഹമദ് വിമാനത്താവളവും ഖത്തർ ഡ്യൂട്ടി ഫ്രീയും തിരഞ്ഞെടുക്കപ്പെട്ടത്. വിമാനത്താവളങ്ങളുടെ ഷോപ്പിങ് അന്തരീക്ഷം, പ്രാദേശിക ഐഡൻറിറ്റി, ഭക്ഷ്യ–പാനീയ ഓഫറുകൾ എന്നിവയാണ് വിമാനത്താവളങ്ങളെ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡങ്ങളായുണ്ടായിരുന്നത്. കോവിഡ്–19 പശ്ചാത്തലത്തിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരുെട ശരീേരാഷ്മാവ് ദൂരെനിന്ന് തന്നെ അളക്കാൻ കഴിയുന്ന പ്രത്യേക തെർമൽ സ്ക്രീനിങ് ഹെൽമറ്റുകൾ നേരത്തേ ജീവനക്കാർക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. സ്വയം പ്രവർത്തിക്കുന്ന ഡിസിൻഫെക്ടൻറ് റോബോട്ടുകളും ഉണ്ട്.
മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ യാത്രക്കാർക്ക് ചെക്ക്–ഇൻ, ബാഗേജ് േഡ്രാപ് സംവിധാനം ഈയടുത്ത് സജ്ജമാക്കിയിരുന്നു.സെൽഫ് ചെക്ക് ഇൻ കിയോസ്ക്കുകളിൽ സമ്പർക്കം ഒഴിവാക്കുന്നതിനാണ് ഇൻഫ്രാറെഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കോൺടാക്ട്ലെസ് ചെക്ക് ഇൻ നടപ്പാക്കുന്നത്. യാത്രക്കാരെൻറ വിരലടയാളം രേഖപ്പെടുത്തി ഇൻഫ്രാറെഡ് രശ്മികളുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. യാത്രക്കാരന് തെൻറ മൊബൈൽ ഫോൺ ഉപയോഗിച്ച് കിയോസ്ക് സ്ക്രീൻ നിയന്ത്രിക്കുന്നതിനുള്ള സൗകര്യവും വിമാനത്താവളത്തിലുണ്ട്. സിറ്റ കോൺടാക്ട്ലസ് കിയോസ്ക് സൊലൂഷൻ ഉപയോഗിച്ചാണ് സ്ക്രീൻ നിയന്ത്രിക്കുക.
ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ മൊബൈൽ ഫോണിലെ സിറ്റ റിമോട്ട് കൺേട്രാൾ ആപ്പുമായി കണക്ട് ചെയ്യുന്നതോടെ പ്രവർത്തനം ആരംഭിക്കും. ഇതോടെ മൊബൈൽ സ്ക്രീനിൽ കിയോസ്ക് സ്ക്രീനിനെ നിയന്ത്രിക്കുന്ന ടച്ച് പാഡ് ലഭിക്കും. കിയോസ്ക് സ്ക്രീനിൽ സ്പർശിക്കാതെ തന്നെ ടൈപ് ചെയ്യുന്നതിനുള്ള കീപാഡും മൊബൈലിൽ ലഭിക്കും.
സെൽഫ് ചെക്ക് ഇൻ, ബാഗേജ് േഡ്രാപ് നടപടികളിൽ യാത്രക്കാരനും ഉപകരണവും തമ്മിലുള്ള സമ്പർക്കവും സ്പർശനവും കുറക്കുക ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ആധുനിക സജ്ജീകരണങ്ങളടക്കം ഒരുക്കി യാത്രക്കാരുടെ ഇഷ്ടവിമാനത്താവളമായി മാറിയതിലൂടെയാണ് ഹമദിന് വീണ്ടും അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.