ദോഹ: മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡാരിൽ കള്ളിനൻ ബിർല പബ്ലിക് സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചു. കളിക്കാരനായുള്ള തെൻറ അനുഭവങ്ങൾ പങ്കുവെച്ചും സ്കൂളിലെ യുവ ക്രിക്കറ്റ് താരങ്ങൾക്ക് പാഠങ്ങൾ പകർന്നുനൽകിയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും സമയം ചെലവഴിച്ചു. എങ്ങനെ മികച്ച ക്രിക്കറ്ററായി കരിയർ കെട്ടിപ്പടുക്കാമെന്നും വിശദീകരിച്ചു. എം.എസ്. ധോണി ക്രിക്കറ്റ് അക്കാദമി മാനേജിങ് ഡയറക്ടർ മിഹിർ ദിവാകർ, ക്രിക്കറ്റ് ഓപറേഷൻ ഹെഡ് സുഹൈൽ റഊഫ് എന്നിവരും പങ്കെടുത്തു.
സ്കൂൾ ഡയറക്ടർ ലൂകോസ് കെ. ചാക്കോ, പ്രിൻസിപ്പൽ ഹരിഷ് സന്ദുജ എന്നിവർ ഡാരിൽ കള്ളിനനെ സ്വീകരിച്ചു. സ്പോർട്സ് ക്യാപ്റ്റൻ ആരോൺ അൻസൽ സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽമാരായ രാജേഷ് പിള്ള, എഡ്ന ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു. മുഖ്യാതിഥിക്കുള്ള മെമേൻറാ സ്കൂൾ ഡയറക്ടർ ലൂകോസ് ചാക്കോ സമ്മാനിച്ചു. തുടർന്ന് സ്കൂളിലെ ക്രിക്കറ്റ് പിച്ച് സന്ദർശിച്ച ഡാരിൽ കള്ളിനൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് പരിശീലനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.