ദോഹ: സംഗീത ഉപകരണമായ ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ലഹരി വസ്തുക്കൾ പിടികൂടി. ഹമദ് വിമാനത്താവളം വഴിയെത്തിയ യാത്രക്കാരന്റെ ബാഗേജിലെ ഡ്രമ്മിനുള്ളിൽ സൂക്ഷിച്ച 6.17 കിലോ തൂക്കംവരുന്ന ലഹരിമരുന്നാണ് ഖത്തർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കൾ കണ്ടെത്തുകയായിരുന്നു.
ലഹരിവസ്തുക്കൾ ഉൾപ്പെടെ നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്തരുത് എന്ന് കസ്റ്റംസ് വിഭാഗവും മറ്റും ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് ഇത്തരത്തിലുള്ള കടത്ത്. ഏറ്റവും മികച്ച ഉപകരണങ്ങൾ വഴി യാത്രക്കാരെയും ബാഗേജുകളും പരിശോധിക്കാൻ സംവിധാനമുള്ള വിമാനത്താവളത്തിൽ യാത്രക്കാരുടെ ശരീരഭാഷ നിരീക്ഷിക്കാനും സൗകര്യമുണ്ട്. നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.