ദോഹ: പുസ്തക പ്രേമികളുടെയും വായന പ്രിയരുടെയും ഉത്സവകാലമായ ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വ്യാഴാഴ്ച തുടക്കം. ദോഹ എക്സിബിഷന് ആൻഡ് കണ്വെന്ഷന് സെന്ററിൽ മേയ് 18 വരെയാണ് പുസ്തകമേള. ഖത്തര്‍ സാംസ്കാരിക മന്ത്രാലയം സംഘാടകരായ മേളയിൽ ഇന്ത്യയില്‍നിന്ന് ഐ.പി.എച്ചും പങ്കെടുക്കുന്നുണ്ട്. 42 രാജ്യങ്ങളില്‍നിന്നായി 515 പ്രസാധകരാണ് ഇത്തവണ പങ്കെടുക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണിത്. ‘വിജ്ഞാനത്തിലൂടെ നാഗരികതകള്‍ കെട്ടിപ്പടുക്കുന്നു’ എന്ന പ്രമേയത്തിലാണ് പുസ്തകമേള അരങ്ങേറുന്നത്. 1972ല്‍ തുടങ്ങിയ പുസ്തകോത്സവത്തിന്റെ 33ാമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്. ആദ്യഘട്ടത്തില്‍ രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തിയിരുന്നത് 2002 മുതലാണ് എല്ലാവര്‍ഷവും നടത്താന്‍ തുടങ്ങിയത്. ഇത്തവണ ഒമാനാണ് പ്രത്യേക അതിഥി രാജ്യം. ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച രാവിലെ 11.45 മുതല്‍ രാത്രി പത്ത് വരെ പുസ്തകോത്സവ വേദി സന്ദര്‍ശിക്കാം. വെള്ളിയൊഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെയും, വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതല്‍ രാത്രി 10 മണി വരെയുമാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.