ദോഹ: കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റി, മീഡിയ വിങ് നടത്തിയ ‘ഇഖ്റഅ്:’ ജില്ലതല ഖുർആൻ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു. വിജയികളുടെ പേരു വിവരങ്ങൾ ജില്ല പ്രസിഡന്റ് ലുഖ്മാൻ തളങ്കര പ്രഖ്യാപിച്ചു. അബ്ദുൽ റഹിമാൻ എരിയാൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സമീർ, ട്രഷറർ സിദ്ദീഖ് മണിയംപാറ, ഷാനിഫ് പൈക, കെ.ബി. മുഹമ്മദ് ബായാർ, കെ.സി. സാദിഖ്, സകീർ, മൻസൂർ തൃക്കരിപ്പൂർ, അഹമ്മദ് ഷഹ്ദഫ്, സിദ്ദീഖ് മഞ്ചേശ്വരം തുടങ്ങിയവർ സംബന്ധിച്ചു.
130ൽപരം മത്സരാർഥികളിൽനിന്ന് ഉച്ചാരണശുദ്ധി, ശ്രവണമാധുര്യം എന്നിവക്ക് മുൻഗണന നൽകിയാണ് നാസർ ഫൈസി കാസർകോട്, മൊയ്തീൻ അഫ്രീത് അസ്ഹരി, ഹാഫിദ് ഷാഹുൽഹമീദ് ഹുദവി, ജാബിദ് ഹുദവി, റഫീഖ് റഹ്മാനി തുടങ്ങിയ വിധികർത്താക്കൾ വിജയികളെ തെരഞ്ഞെടുത്തത്.
സീനിയർ വിഭാഗത്തിൽ പീലിക്കോട് പഞ്ചായത്തിൽ നിന്നുള്ള ഒ.പി. മുഹമ്മദ് (കോഴിക്കോട് മർകസ് പി.ജി വിദ്യാർഥി), ജൂനിയർ വിഭാഗത്തിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ മുഹമ്മദ് ഫാഹിം (ശംസുൽ ഉലമ മെമ്മോറിയൽ ഹിഫ്ദുൽ ഖുർആൻ കോളജ്- കോട്ടക്കുന്ന്), വനിത വിഭാഗത്തിൽ തൃക്കരിപ്പൂർ പഞ്ചായത്തിലെ അംന ഇഖ്ബാൽ എന്നിവരാണ് വിജയികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.