ദോഹ: ഉപരോധത്തിനിടയിലും കഴിഞ്ഞവര്‍ഷം ഖത്തറിലെ ഇസ്ലാമിക് ബാങ്കുകള്‍ക്ക് കൈവരിക്കാനായത് എട്ടര ശ തമാനം ലാഭവളര്‍ച്ച. ഉപരോധത്തിെൻറ തുടക്കത്തി ലുള്ള ചില പ്രയാസങ്ങളെ കൃത്യമായ മുന്നൊരുക്കത്തോടെ നേരിട്ടതിെൻറ ഫലം കൂടിയാണിത്. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യുസിബി) ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് ആൽഥാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിെൻറ ധനകാര്യ ബാങ്കിങ് മേഖലയില്‍ ഇസ്ലാമിക് ധനകാര്യത്തിന് സുപ്രധാന പങ്കുണ്ട്. ശക്തമായ നിയമങ്ങളും ചട്ടങ്ങളുമുള്ള മികച്ച രാജ്യങ്ങള്ക്കിടില് ഖത്തറിെൻറ ഇസ്ലാമിക് ധനകാര്യവിപണിക്ക് ഒന്നാം സ്ഥാനം നേടാനാകുന്നതുവരെ ശ്രമങ്ങൾ തുടരും. 2018 റിപ്പോര്‍ട്ടിലാണ് ക്യു.സി.ബി ഗവര്‍ണര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ബയ്ത് അല്മഷൂര ഫിനാന്‍സ് കണ്‍സള്‍ട്ടേഷനാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
ഖത്തറിനെതിരായ ഉപരോധവും ഉപരോധ രാജ്യങ്ങളുടെ പെട്ടെന്നുള്ള സാമ്പത്തിക നടപടികളും നേരിട്ട് രാജ്യത്തെ ബാങ്കിങ് സംവിധാനത്തിെൻറ കരുത്തും ശക്തിയും വളര്‍ത്തിയെടുക്കുന്നതില്‍ പിന്നിട്ടവര്ഷവും ഏറെ പുരോഗതിയുണ്ടായി. ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനും അപകടസാധ്യതയിലേക്കുള്ള സാഹചര്യം കുറക്കുന്നതിനുമുള്ള ശ്രമങ്ങളും നടത്തി. ഈ സാഹചര്യത്തില്‍ ഇസ്ലാമിക് ധനകാര്യസ്ഥാപനങ്ങള്‍ക്കായി ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് സ്റ്റാൻഡേഡ് നമ്പര്‍ 30 നേരത്തേ പ്രയോഗിക്കാന്‍ ക്യു.സി.ബി ബാങ്കുകളോടു ആവശ്യപ്പെട്ടിരുന്നു. ഈ മാനദണ്ഡങ്ങള്‍ പ്രയോഗവത്കരിച്ചതിലൂടെ ബാങ്കുകള്‍ക്ക് ഗുണപരമായ ഫലങ്ങള്‍ കൈവരിക്കാനായി. നയങ്ങളും ഘടനാപരമായ പരിഷ്കാരങ്ങളും ശക്തിപ്പെടുത്തി മികച്ച കാര്യക്ഷമതയോടെ പ്രതിസന്ധിയുടെ അനന്തരഫലങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ബാങ്കുകളുടെ ലാഭത്തില്‍ 2017നെ അപേക്ഷിച്ച് 8.5 ശതമാനം വര്‍ധനയുണ്ടായി. മൂലധന പര്യാപ്തതയും ആസ്തിഗുണനിലവാരവും സൂചിപ്പിക്കുന്നത് തീവ്രമായ സമ്മര്‍ദ സാഹചര്യങ്ങളെ നേരിടാന്‍ ഖത്തറിലെ ബാങ്കിങ് മേഖലക്ക് സാധിക്കുമെന്നതാണ്. ഇസ്ലാമിക് ധനകാര്യവിജ്ഞാന അവബോധം പ്രോത്സാഹിപ്പിക്കുകയെന്നത് സാമ്പത്തിക ഗവേഷണ അക്കാദമിക് സ്ഥാപനങ്ങളുടെ സംയുക്ത ചുമതലയാണ്. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസ്വഭാവം, ധനസഹായം, നിക്ഷേപ ഉപകരണങ്ങള്‍, അവയുടെ പ്രവര്‍ത്തനത്തിെൻറ സ്വഭാവം, സവിശേഷത എന്നിവയെല്ലാം പൊതുജനങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.