ദോഹ: ഇസുസു മോട്ടോഴ്സ് ഇന്റർനാഷനലിന്റെ ഖത്തറിന്റെ പുതിയ ഷോറൂം ഇൻഡസ്ട്രിയൽ ഏരിയയിൽ ഉദ്ഘാടനം ചെയ്തു. ജനപ്രിയ വാഹന ബ്രാൻഡായ ഇസുസുവിന്റെ ഖത്തറിന്റെ വിതരണക്കാരായ ജെയ്ദ ഗ്രൂപ്പിനു കീഴിലാണ് ഏറെ വിശാലവും അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതുമായ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തത്. ഖത്തറിലെയും മിഡിൽ ഈസ്റ്റിലെയും വിപണിയിൽ ഇസുസു ബ്രാൻഡിന്റെ സ്വീകര്യതയുടെ അടയാളം കൂടിയാണ് വിപുലീകരിച്ച പുതിയ ഷോറൂസിന്റെ തുടക്കം.
കമ്പനി പ്രതിനിധികളും ഉദ്യോഗസ്ഥരും സാക്ഷിയായ ചടങ്ങിൽ ജെയ്ദ ഗ്രൂപ് എക്സിക്യുട്ടിവ് ഡയറക്ടർ മുഹമ്മദ് ജെയ്ദ ഉദ്ഘാടനം നിർവഹിച്ചു. ജെയ്ദ ഗ്രൂപ്പും ഇസുസുവും തമ്മിലെ പങ്കാളിത്തത്തിലെ ശ്രദ്ധേയ ചുവടുവെപ്പാണ് പുതിയ ഷോറൂം എന്നും 1973ൽ തുടങ്ങി 51 വർഷത്തോളം പിന്നിടുമ്പോൾ സൗഹൃദം കൂടുതൽ ശക്തമാവുകയാണെന്നും മുഹമ്മദ് ജെയ്ദ പറഞ്ഞു.
തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ വാഹനനിര ലഭ്യമാക്കുന്നതിനൊപ്പം മികച്ച സർവിസും അനുബന്ധ സേവനങ്ങളും ഉറപ്പാക്കുന്ന തരത്തിലാണ് പുതിയ ഷോറൂം സജ്ജമായതെന്ന് അദ്ദേഹം പറഞ്ഞു. അത്യാധുനികമായ ഷോറൂം സൗകര്യത്തിലൂടെ ഇസുസുവിന്റെ വാണിജ്യ ട്രക്കുകളുടെയും വാഹനങ്ങളുടെയും വിശ്വസനീയമായ നിരയെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണെന്നും മുഹമ്മദ് ജെയ്ദ പറഞ്ഞു.
ഇസുസു സെയിൽസ് കൺസൾട്ടന്റ് നിഷാർ ഹുസൈൻ, ഇസുസു മോട്ടോഴ്സ് സീനിയർ ജനറൽ മാനേജർ പാരെറ്റ് ജൻജറ്റ, ഇസുസു മോട്ടോഴ്സ് ഓപറേഷൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ (തായ്ലൻഡ്) കസിൻ ശ്രിവതനകുൽ, ഇസുസു ഖത്തർ ജനറൽ മാനേജർ ഹരി സുബ്രഹ്മണി എന്നിവർ സംസാരിച്ചു.
ഖത്തറിലേക്ക് അവതരിപ്പിക്കുന്ന പുതിയ വാഹനങ്ങൾ സംബന്ധിച്ച് ചടങ്ങിൽ പ്രഖ്യാപനവും നടന്നു. അടുത്തവർഷം ആദ്യ പാദത്തിൽ ഇസുസുവിന്റെ എസ് ആൻഡ് ഇ സീരീസ് ഹെവി ഡ്യൂട്ടി വാഹനങ്ങളും ഖത്തറിലെ വിപണിയിലെത്തിക്കും. ഒരു ടൺ പിക്-അപ് വാഹനങ്ങൾ മുതൽ 60 ടൺ ഹെവി ഡ്യൂട്ടി ട്രക്ക് വരെ ഒരു കുടക്കീഴിൽ ഒരുക്കിയാണ് ഇസുസു ഖത്തർ വിപണിയിൽ കൂടുതൽ ശക്തമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.