ദോഹ: അക്കാദമികതലത്തിൽ ലോകത്ത് ശ്രദ്ധേയരായവരിൽ ഖത്തർ സർവകലാശാലയിൽനിന്നുള്ള ശാസ്ത്രജ്ഞരും എന്ന് റിപ്പോർട്ട്. രാജ്യാന്തരതലത്തിൽ ഏറ്റവും കൂടുതൽ അവലംബിക്കപ്പെട്ട ശാസ്ത്രകാരിൽ രണ്ടു ശതമാനം പേർ ഖത്തർ സർവകലാശാലയിൽ നിന്നുള്ളവരാണെന്ന് അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാല നടത്തിയ രണ്ട് പഠനങ്ങളിൽ വ്യക്തമാക്കുന്നു.
ആദ്യ പട്ടികയിൽ ഖത്തർ യൂനിവേഴ്സിറ്റിയിൽനിന്നുള്ള 80 ശാസ്ത്രജ്ഞരും രണ്ടാമത്തെ പഠനത്തിൽ 39 ശാസ്ത്രജ്ഞരുമാണ് 2020ൽ രാജ്യാന്തരതലത്തിൽ ഏറ്റവും കൂടുതൽ അവലംബിക്കപ്പട്ട ശാസ്ത്രജ്ഞരിൽ ഉൾപ്പെട്ടത്.
ആദ്യ പട്ടികയിൽ ശാസ്ത്രജ്ഞരുടെ എണ്ണത്തിൽ 20 ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ രണ്ടാമത്തെ പട്ടികയിൽ 30 ശതമാനം വർധനവും രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ആഗസ്റ്റ് 21 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒരുലക്ഷത്തിലധികം ശാസ്ത്രജ്ഞന്മാരാണ് രണ്ട് പഠനങ്ങളിലുമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഖത്തർ യൂനിവേഴ്സിറ്റിയെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്നും ലോകത്തെ ഏറ്റവും കൂടുതൽ അവലംബിക്കപ്പെട്ട ശാസ്ത്രജ്ഞരുടെ പട്ടികയിലിടം നേടിയത്, മികച്ച ശാസ്ത്ര വിദഗ്ധരെ വളർത്തിയെടുക്കുന്നതിൽ ഖത്തർ യൂനിവേഴ്സിറ്റിയുടെ വിജയത്തെയാണ് കുറിക്കുന്നതെന്നും ഖത്തർ യൂനിവേഴ്സിറ്റി റിസർച് ആൻഡ് ഗ്രാജ്വേറ്റ്സ് സ്റ്റഡീസ് വൈസ് പ്രസിഡൻറ് പ്രഫ. മർയം അൽ മആദീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.