ദോഹ: ജോർഡൻ നാഷനൽ കാർ റാലിയുടെ മൂന്നാം റൗണ്ടിൽ ഖത്തറിന്റെ അബ്ദുൽ അസീസ് അൽ കുവാരി -നാസർ സഅദൂൻ അൽ കുവാരി ടീം വിജയികളായി. ‘ഖത്തർ ജോഡിയുടെ സ്കോഡ ഫാബിയ ആർ.സി 5’ 77.28 കിലോമീറ്റർ പ്രത്യേക സ്റ്റേജുകൾ ഉൾപ്പെടെ 215.18 കിലോമീറ്റർ റാലിയുടെ ആറ് സ്റ്റേജുകളിലും ആധിപത്യം പുലർത്തി.50:14.3 മിനിറ്റിൽ ടീം ഓട്ടം പൂർത്തിയാക്കി. ജോർഡൻ ഡ്രൈവർ ശൈഖ് ബദർ അൽ ഫയസ് -ലെബനീസ് താരം ജോസഫ് മാറ്റർ എന്നിവരടങ്ങുന്ന ടീം 53:13.9 മിനിറ്റിൽ റാലി പൂർത്തിയാക്കി രണ്ടാം സ്ഥാനത്തെത്തി. ജോർഡനിലെ ഇസ അബൂ ജാമൂസും സഖർ അബൂ ജാമൂസും 55:23.3 മിനിറ്റിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.