ദോഹ: ഹംഗറിയിലെ ബുഡപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് ഹൈജംപിൽ ഖത്തറിന്റെ മുഅതസ് ബർഷിമിന് തുടക്കം ഗംഭീരം. ഞായറാഴ്ച നടന്ന യോഗ്യത റൗണ്ട് മത്സരത്തിന്റെ ഗ്രൂപ് ‘ബി’യിൽ മത്സരിച്ച ബർഷിം 2.28 മീറ്റർ ചാടി ഫൈനൽ റൗണ്ടിൽ ഇടം നേടി. ചൊവ്വാഴ്ചയാണ് ഫൈനൽ മത്സരം. 2.28 മീറ്റർ ഉയരം കടന്ന 13 പേർ ഫൈനലിൽ മാറ്റുരക്കും. ഒളിമ്പിക്സിൽ ബർഷിമിനൊപ്പം സ്വർണം പങ്കിട്ട ജിയാൻമാർകോ ടാംബേരി, കൊറിയക്കാരൻ വൂ സാങ്യുക്, ജപ്പാന്റെ അകമറ്റ്സു റിയോചി തുടങ്ങിയ സീസണിലെ മികച്ച ചാട്ടക്കാരെല്ലാം ഫൈനലിൽ ബർഷിമിനൊപ്പം മാറ്റുരക്കും.
തുടർച്ചയായി മൂന്ന് ലോക ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയ ബർഷിം നാലാം സ്വർണം ലക്ഷ്യമിട്ടാണ് ബുഡപെസ്റ്റിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.