കല്യാൺ ജൂവലേഴ്സിന്‍റെ മെഗാ ദീപാവലി ഓഫറുകൾ

ദോഹ: കല്യാൺ ജൂവലേഴ്സ്​ മെഗാ ദീപാവലി ഓഫറുകൾ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് മെഗാ സമ്മാനങ്ങളും ബംപർ ഡിസ്​കൗണ്ടുകളും സ്വന്തമാക്കാം. 6000 ഖത്തരി റിയാലിന് മുകളിൽ തുകക്ക് ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടു ഗ്രാം വരെ സ്വർണം സൗജന്യമായി സ്വന്തമാക്കുന്നതിനും അവസരമുണ്ട്.

ഓഫറിന്റെ ഭാഗമായി കല്യാൺ ജൂവലേഴ്സിൽനിന്ന് 4000 റിയാലിനോ അതിൽ കൂടുതലോ തുകക്ക് ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഉറപ്പായും സ്വർണനാണയം സ്വന്തമാക്കാം. 6000 റിയാൽ മൂല്യമുള്ള ഡയമണ്ട് അല്ലെങ്കിൽ പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടു ഗ്രാം സ്വർണനാണയവും 6000 റിയാൽ മൂല്യമുള്ള അൺകട്ട് അല്ലെങ്കിൽ പ്രഷ്യസ്​ അല്ലെങ്കിൽ പ്ലാറ്റിനം ആഭരണങ്ങൾ അല്ലെങ്കിൽ 4000 റിയാലിന് മുകളിൽ ഡയമണ്ട് അല്ലെങ്കിൽ പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയവും സ്വന്തമാക്കാൻ അവസരമുണ്ട്. കൂടാതെ 6000 റിയാൽ മൂല്യമുള്ള സ്വർണാഭരണങ്ങൾ അല്ലെങ്കിൽ 4000 റിയാലിന് മുകളിൽ വിലയുള്ള അൺകട്ട്/പ്രഷ്യസ്​/പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുമ്പോൾ അര ഗ്രാം സ്വർണനാണയവും സമ്മാനമായി നേടാം. ഡിസംബർ 24 വരെ ഖത്തറിലെ ഷോറൂമുകളിൽ ഈ ആകർഷകമായ സമ്മാന ഓഫർ ലഭ്യമാണ്.

ഓരോ പർച്ചേസിനും പരമാവധി മൂല്യം ഉറപ്പാക്കണമെന്ന പ്രതിബദ്ധതയാണ് കല്യാൺ ജൂവലേഴ്സിന്റേതെന്ന് കല്യാൺ ജൂവലേഴ്സ്​ എക്സിക്യൂട്ടിവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ആഭരണങ്ങൾ വാങ്ങുമ്പോൾ നാലുതല അഷ്വറൻസ്​ സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെയിന്റനൻസും ലഭിക്കും. വിവാഹ ആഭരണ നിരയായ മുഹൂർത്ത്, കരുവിരുതിൽ തീർത്ത ആന്റിക് ആഭരണങ്ങളായ മുദ്ര, ടെംപിൾ ആഭരണങ്ങൾ അടങ്ങിയ നിമ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയ, അൺകട്ട് ഡയമണ്ടുകളായ അനോഖി, നിത്യവും അണിയാനുള്ള ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ്​ സ്റ്റോൺസ്​ ആഭരണങ്ങളായ രംഗ്, കൂടാതെ ഈയിടെ പുറത്തിറക്കിയ നിറമുള്ള സ്റ്റോണുകളും ഡയമണ്ട് ആഭരണങ്ങളും അടങ്ങിയ ലൈല എന്നിങ്ങനെ ജനപ്രിയ ഹൗസ്​ ബ്രാൻഡുകളാണ് കല്യാൺ ജൂവലേഴ്സ്​ അവതരിപ്പിക്കുന്നത്.

ബ്രാൻഡിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും അറിയുന്നതിനും www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Tags:    
News Summary - Kalyan jewellers' Mega Diwali Offers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.