ദോഹ: ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ 35ാമത്തെ ഷോറൂമിന് ദോഹയിൽ വർണാഭ തുടക്കം. അൽ വക്റ ബർവാ വില്ലേജിൽ കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം നിർവഹിച്ചു.
കല്യാൺ സിൽക്സ് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർമാർക്കറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ വർധിനി പ്രകാശ്, മധുമതി മഹേഷ്, സഫാരി സൂപ്പർമാർക്കറ്റിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബൂബക്കർ, കെ.എം.പി കൺസ്ട്രക്ഷൻ മാനേജിങ് ഡയറക്ടർ കെ.എം. പരമേശ്വരൻ, ആസ ഗ്രൂപ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സി.പി. സാലി, എ.ബി.എൻ. കോർപറേഷൻ, ഐ.ബി.പി.സി ചെയർമാൻ ജെ.കെ. മേനോൻ, സെലക്സ് മാൾ മാനേജിങ് ഡയറക്ടർ നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു. കല്യാൺ സിൽക്സിന്റെ അന്താരാഷ്ട്ര ശൃംഖലയിലെ എട്ടാമത്തെ ഷോറൂമിനാണ് ദോഹയിൽ തുടക്കമായത്.
ദുബൈയിലും അബൂദബിയിലും ഷാർജയിലും മസ്കത്തിലുമായി കല്യാൺ സിൽക്സിന്റെ ഏഴ് അന്താരാഷ്ട്ര ഷോറൂമുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
രണ്ട് നിലകളിലായി സ്ഥിതിചെയ്യുന്ന ദോഹ ഷോറൂം ഒരു സമ്പൂർണ ഷോപ്പിങ് അനുഭവമാണ് ഖത്തറിന് ഒരുക്കിയിരിക്കുന്നത്. പട്ടുസാരി, ഡെയ്ലി വെയർ സാരി, ഡെക്കറേറ്റഡ് സാരി, ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നിവയുടെ വലിയ കലക്ഷനുകൾ ഈ ഷോറൂമിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. കല്യാൺ സിൽക്സിന്റെ ആയിരത്തിലധികം നെയ്ത്ത് ശാലകളും നൂറിൽപരം പ്രൊഡക്ഷൻ യൂനിറ്റുകളും ഒരുമിച്ചാണ് വലിയ ശ്രേണികൾ ഒരുക്കിയിരിക്കുന്നത്.
വിദേശ ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികളുള്ളിടത്തെല്ലാം കല്യാൺ സിൽക്സിന്റെ സാന്നിധ്യമുണ്ടാകണമെന്ന ചിന്തയാണ് ഖത്തറിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഊർജം നൽകിയതെന്ന് ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. ‘ഖത്തറിലുള്ള ഉപഭോക്താക്കളുടെ നിരന്തര അഭ്യർഥനയും ഷോറൂം ശൃംഖല വിപുലീകരണത്തിന് ആക്കം കൂട്ടിയുണ്ട്.
ഇന്ത്യയിലെ കല്യാൺ സിൽക്സ് ഷോറൂമുകളിൽ ലഭിക്കുന്ന അതേ കുറഞ്ഞ വിലയിൽ ഏറ്റവും പുതിയ ഡിസൈനുകൾ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാക്കുക എന്ന ദൗത്യം വളരെ വിജയകരമായിട്ടാണ് കല്യാൺ സിൽക്സ് നിറവേറ്റിയിട്ടുള്ളത്. കല്യാൺ സിൽക്സിന്റെ ദോഹ ഷോറൂം ഉദ്ഘാടനത്തോടെ കുറഞ്ഞ വിലയും മികച്ച വസ്ത്രശ്രേണികളും ഖത്തറിനും ഇനി ലഭ്യമാകും’ - ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
പെരുന്നാൾ ആഘോഷങ്ങൾക്ക് മിഴിവേകാൻ വിപുലമായൊരു റമദാൻ കലക്ഷനാണ് കല്യാൺ സിൽക്സ് ദോഹ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.