ദോഹ: ഖത്തറിലെ താമസ സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് സൂചന. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അരിയങ്ങോട്ട് സുധീഷാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഐൻഖാലിദിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
തനിച്ച് താമസിക്കുന്ന സുധീഷിനെ കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവരമൊന്നും ലഭിച്ചിരുന്നില്ല. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വിവരമറിയിച്ചതിനാൽ പോലീസ് എത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം. മൃതദേഹം ഹമദ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഐ.ടി വിദഗ്ധനായ സുധീഷ് ഖത്തറിലെ സലാം ടെക്‌നോളജി, ഖത്തർ ഫൗണ്ടേഷൻ ഉൾപെടെ നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.