ദോഹ: കാസർകോട് തളങ്കര സ്വദേശി ദോഹയിൽ നിര്യാതനായി. ദീർഘകാലമായി ദോഹയിൽ കഴിയുന്ന നെല്ലിക്കുന്ന് ഗസ്സാലി നഗർ എം.പി അബ്ദുൽ ഹമീദ് (63) ആണ് മരിച്ചത്. ഹമദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
1977ലാണ് അബ്ദുൽ ഹമീദ് ഖത്തറിൽ എത്തിയത്. 35 വർഷം ഉരീദുവിൽ ജോലി ചെയ്തതിന് ശേഷം വിരമിക്കുകയായിരുന്നു. കുടുംബസമേതം ഖത്തറിൽ താമസിക്കുകയായിരുന്നു. മൃതദേഹം ഖത്തറിൽ ഖബറടക്കി.
ഭാര്യ: റാബിയ. മക്കൾ: സാബിഖ് (ദുബൈ), ഷഹനാസ്, ഷക്കീബ്, ഷാബിൽ. മരുമക്കൾ: ഖദീജ, ബാസിൽ, സജ്ന. സഹോദരങ്ങൾ: പരേതനായ എം.പി. ബഷീർ, സൗദ, റംല, ഖമരിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.