ഖത്തറിന്റെ സാംസ്കാരിക തലസ്ഥാനമാണ് കതാറ. വരയും സാഹിത്യവും സാഹസികതകളുമായി നിറയുന്ന ഇടം അറബ് സംസ്കാരത്തെ ലോകത്തിന് പ്രദർശിപ്പിക്കുന്ന കേന്ദ്രം കൂടിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കതാറയിലെ മുറികളിൽ നിറഞ്ഞുനിന്നത് ഖത്തരി കലാകാരന്മാരുടെ പ്രകടനങ്ങളായിരുന്നു. പ്ലാസ്റ്റിക് വസ്തുക്കളിൽ കല വിരിയിച്ച ഒരുകൂട്ടം പ്രതിഭകൾ തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു. പുരുഷ, വനിത കലാകാരന്മാരുടെ 30ഓളം സൃഷ്ടികളായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്.
1960മുതൽ 2023 വരെയായി മൂന്നു തലമുറകളുടെ കലാ സംഗമം എന്നു വിശേഷിപ്പിക്കാം. മുതിർന്നവരും, മധ്യവയസ്കരും, പുതുതലമുറക്കാരും ഉൾപ്പെടെ മൂന്നു തലമുറയിലുള്ളവർ അണിനിരന്ന പ്രദർശനം. ഖത്തറും ഇസ്ലാമിക പാരമ്പര്യവും വരകളായി പ്രദർശിപ്പിക്കപ്പെട്ടു. വൈവിധ്യമാർന്ന കലാപാരമ്പര്യത്തിൽനിന്നും ഉയർന്നുവന്നവർ, തങ്ങളുടെ വ്യത്യസ്തമായ ജീവിതവും കാഴ്ചപ്പാടുകളും അടയാളപ്പെടുത്തുന്ന വരകളുമായെത്തിയപ്പോൾ ഹാൾ രണ്ടിലെ പ്രദർശനം അപൂർവമായൊരു കാഴ്ചാനുഭവമായി മാറി.
അഹമ്മദ് അൽ മഅദീദ്, ഹസൻ അൽ മുല്ല, വാഫിഖ സൂൽതാൻ, അബ്ദുൽ റഹ്മാൻ അൽ മുതാവ, ജാമില അൽ ഷുറൈം, ഇമാം അൽ ഹൈദോസ്, ഖലുദ് അൽ യാഫി, ഇസ അൽ മുല്ല, അബ്ദുല്ല അൽ മുതാവ, മർയം അൽ മുല്ല, നൈല സലിം അൽ ബഹ്ർ, അൽ റീം മുഹസിൻ, ഫാതിമ അൽ മന്നാഇ, ഈസ അൽ മാലികി എന്നിവരായിരുന്നു പ്രദർശനത്തിൽ പങ്കെടുത്ത കലാകാരന്മാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.