ക​താ​റ ആ​ർ​ട്ട് ഫെ​സ്റ്റ് ന​വം​ബ​റി​ൽ

ദോ​ഹ: ഖ​ത്ത​ർ അ​ന്താ​രാ​ഷ്ട്ര ക​ലാ പ്ര​ദ​ർ​ശ​ന​വു​മാ​യി ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ് വീ​ണ്ടു​മെ​ത്തു​ന്നു. ആ​റാ​മ​ത് ആ​ർ​ട്ട്​ ഫെ​സ്റ്റി​വ​ൽ ന​വം​ബ​ർ 25 മു​ത​ൽ 30 വ​രെ തീ​യ​തി​ക​ളി​ലാ​യി ക​താ​റ​യി​ൽ ന​ട​ക്കു​മെ​ന്ന് ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജ് ഫൗ​ണ്ടേ​ഷ​ൻ അ​റി​യി​ച്ചു. മാ​പ്സ് ഇ​ന്റ​ർ​നാ​ഷ​ന​ലു​മാ​യി ചേ​ർ​ന്ന് ന​ട​ക്കു​ന്ന ഫെ​സ്റ്റി​ൽ 72 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് 350 ക​ലാ​കാ​ര​ന്മാ​ര്‍ പ​ങ്കെ​ടു​ക്കും.

ഫൈ​ന്‍ ആ​ര്‍ട്സ്, വി​ഷ്വ​ല്‍ ആ​ര്‍ട്സ് മേ​ഖ​ല​യി​ലെ ക​ഴി​വു​ക​ള്‍ ഇ​വ​ര്‍ ലോ​ക​ത്തി​ന് ‌മു​ന്നി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും. വൈ​വി​ധ്യ​ങ്ങ​ളാ​യ 14 പ​രി​പാ​ടി​ക​ളാ​ണ് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന​ത്. ആ​യി​ര​ത്തി​ലേ​റെ ക​ലാ​സൃ​ഷ്ടി​ക​ളു​മാ​യി ന​ട​ത്തു​ന്ന ശി​ല്‍പ പ്ര​ദ​ര്‍ശ​ന​മാ​ണ് ഇ​തി​ല്‍ ശ്ര​ദ്ധേ​യം.

പാ​ന​ല്‍ ച​ര്‍ച്ച​ക​ള്‍, ശി​ൽ​പ​ശാ​ല​ക​ള്‍, ലൈ​വ് പെ​യി​ന്റി​ങ്. ക​ള്‍ച​റ​ല്‍ ടൂ​റു​ക​ള്‍, സം​ഗീ​ത നി​ശ​ക​ള്‍ എ​ന്നി​വ​യും ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​ണ്.

Tags:    
News Summary - Katara Art Fest in November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.