കതാറ ആർട്ട് ഫെസ്റ്റ് നവംബറിൽ
text_fieldsദോഹ: ഖത്തർ അന്താരാഷ്ട്ര കലാ പ്രദർശനവുമായി കതാറ കൾചറൽ വില്ലേജ് വീണ്ടുമെത്തുന്നു. ആറാമത് ആർട്ട് ഫെസ്റ്റിവൽ നവംബർ 25 മുതൽ 30 വരെ തീയതികളിലായി കതാറയിൽ നടക്കുമെന്ന് കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു. മാപ്സ് ഇന്റർനാഷനലുമായി ചേർന്ന് നടക്കുന്ന ഫെസ്റ്റിൽ 72 രാജ്യങ്ങളില്‍ നിന്ന് 350 കലാകാരന്മാര് പങ്കെടുക്കും.
ഫൈന്‍ ആര്‍ട്സ്, വിഷ്വല്‍ ആര്‍ട്സ് മേഖലയിലെ കഴിവുകള്‍ ഇവര്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കും. വൈവിധ്യങ്ങളായ 14 പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നത്. ആയിരത്തിലേറെ കലാസൃഷ്ടികളുമായി നടത്തുന്ന ശില്പ പ്രദര്‍ശനമാണ് ഇതില്‍ ശ്രദ്ധേയം.
പാനല്‍ ചര്‍ച്ചകള്‍, ശിൽപശാലകള്, ലൈവ് പെയിന്റിങ്. കള്‍ചറല്‍ ടൂറുകള്‍, സംഗീത നിശകള്‍ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.