ദോഹ: കതാറ കൾച്ചറൽ വില്ലേജിലെ ഡ്രാമാ തിയറ്ററിൽ കഴിഞ്ഞ ദിവസം അക്ഷരാർഥത്തിൽ സംഗീ തമഴ പെയ്യുകയായിരുന്നു. തിയറ്ററിലെത്തിയ നൂറുക്കണക്കിന് വരുന്ന ഇന്ത്യൻ ക്ലാസിക് സം ഗീതാസ്വാദകർക്ക് സംഗീത വിരുന്നൊരുക്കിയത് ഗ്രാമി അവാർഡ് ജേതാവ് പണ്ഡിറ്റ് വിശ്വ മോഹൻ ഭട്ടും ഗ്രാമി നോമിനിയായ ശശാങ്ക് സുബ്രമണ്യവും. ‘യൂനിസൻ ഓഫ് സ്ട്രിങ്സ് ആൻഡ് വൈൻഡ്’ എന്ന തലക്കെട്ടിൽ ജുഗൽബന്ദി സംഗീത സന്ധ്യയിൽ മോഹൻ വീണയിൽ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടും ഓടക്കുഴലിൽ ശശാങ്ക് സുബ്രമണ്യവും സംഗീത േപ്രമികളെ കൈയിലെടുത്തു. പണ്ഡിറ്റ് വിശ്വ മോഹൻ സ്വയം നിർമിച്ചതാണ് മോഹൻ വീണ. ലോകത്തിലെ ഏറ്റവും മികച്ച ഓടക്കുഴൽ വിദ്വാനാണ് ശശാങ്ക് സുബ്രമണ്യം.
തബല വിദ്വാൻ ഹിമാൻഷു മഹന്തും മൃദംഗത്തിൽ പത്രി സതിഷ് കുമാറും കൂടി ചേർന്നതോടെ തിയറ്ററിൽ സംഗീത മഴ പെയ്തിറങ്ങി. 1994ൽ ആണ് സംഗീതലോകത്തെ സമഗ്ര സംഭാവനക്ക് ഹിന്ദുസ്ഥാനി, കർണാടിക് ധാരകളിൽ തിളങ്ങി നിൽക്കുന്ന പണ്ഡിറ്റ് ഭട്ടിന് സംഗീത ലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ഗ്രാമി അവാർഡ് ലഭിക്കുന്നത്. ‘എ മീറ്റിംഗ് ബൈ ദി റിവർ’ എന്ന ആൽബത്തിന് അമേരിക്കൻ സംഗീതജ്ഞനായ റൈ കൂഡറിനൊപ്പമാണ് പണ്ഡിറ്റ് ഭട്ട് ഗ്രാമി ജേതാവായത്. ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങളിലൊന്നായ ദോഹയിലെ സംഗീതാസ്വാദകർക്ക് മുന്നിൽ പരിപാടി അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് പണ്ഡിറ്റ് ഭട്ട് പറഞ്ഞു. ഖത്തർ^ഇന്ത്യസാംസ്കാരിക വർഷം 2019െൻറ ഭാഗമായാണ് സംഗീത സന്ധ്യ സംഘടിപ്പിച്ചത്. ഇന്ത്യൻ എംബസിയുടെയും കതാറയുടെയും സഹകരണത്തോടെ ‘ബീറ്റ്സ് ആൻഡ് ട്യൂൺസ് ഇവൻറ്സ്’ ആയിരുന്നു സംഘാടകർ. ഇന്ത്യൻ അംബാസഡർ പി കുമരൻ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.