കെ.സി. അബ്ദുറഹ്മാൻ ഖത്തറിൽ അന്തരിച്ചു

ദോഹ: ജമാഅത്തെ ഇസ്‍ലാമി മുൻ അമീർ കെ.സി. അബ്ദുല്ല മൗലവിയുടെ മകനും ഖത്തർ ചാരിറ്റി മുൻ ഉദ്യോഗസ്ഥനുമായ കെ.സി. അബ്ദുറഹ്മാൻ (69) ഖത്തറിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഖത്തർ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്, മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ, സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) തുടങ്ങി സാമൂഹ്യ പ്രവർത്തന മേഖലയിലും സജീവമായിരുന്നു. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിയായ അബ്ദുറഹ്മാൻ 40 വർഷത്തിലേറെയായി ഖത്തറിൽ പ്രവാസിയാണ്. ഖത്തർ ചാരിറ്റിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.

ഭാര്യ: സഫൂറ ചെറുവാടി. മക്കൾ: നഫ്‌ല, നബീൽ, നഈം, നൂറ, നസീഫ്, ഫാത്തിമ. മരുക്കൾ: ശിഹാബ്, ഫിദ, ഫഹമി, സുഹൈൽ, റോസ്‌ന.

സഹോദരങ്ങൾ: മൊയ്തീൻ കോയ, ഹുസൈൻ, അബ്ദുല്ലത്തീഫ്, മുഹമ്മദ് അലി അതിയ്യ, സുഹറ, മെഹർബാൻ, മിന്നത്ത്.

ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചേന്ദമംഗല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - K.C. Abdurrahman passed away in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.