ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ വി​ചാ​ര​സ​ദ​സ്സി​ൽ നി​ന്ന്​

പാരമ്പര്യവും സംസ്കാരവും കാത്ത് സൂക്ഷിക്കുക -കലാലയം വിചാര സദസ്സ്

ദോഹ: കലാലയം സാംസ്‌കാരിക വേദിയുടെ കീഴിൽ 'ഹിന്ദുസ്ഥാൻ ഹമാര' എന്ന ശീർഷകത്തിൽ സെൻട്രലുകളിൽ വിചാരസദസ്സ് സംഘടിപ്പിച്ചു. '47ലെ രാഷ്ട്രീയ ഭാവന, 75 പിന്നിട്ട ഇന്ത്യൻ വിഭാവന' എന്ന കാമ്പയിന്റെ ഭാഗമായി നടക്കുന്ന ചർച്ചയിൽ അഡ്വ. ബഷീര്‍ കരിയാട്, ഷെഫീർ വാടാനപ്പള്ളി, ശിഹാബുദ്ധീൻ മരുതത്ത് എന്നിവർ സംസാരിച്ചു.

പൂർവികര്‍ സഹിച്ച ത്യാഗങ്ങളും അവരുടെ പ്രയാസങ്ങളും നാം ഉൾക്കൊണ്ട്‌ ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെ ജാഗരൂകരാകണമെന്നും ഭാഷയെയും വേഷത്തെയും, മതകീയ കാഴ്ചപ്പാടിനെയും അതിന്റെ ചിഹ്നങ്ങളെയും അടിസ്ഥാനപ്പെടുത്തി ജനാധിപത്യ സംവിധാനങ്ങൾ രാഷ്ട്രീയ താൽപര്യത്തിന് ഉപയോഗപ്പെടുത്തുകയാണെന്ന് വിചാര സദസ്സ് അഭിപ്രായപ്പെട്ടു. സക്കീർ ബുഖാരി, സുഹൈൽ ഉമ്മർ, നംഷാദ് പനമ്പാട്, ഉവൈസ് വൈലത്തൂർ, ബഷീർ വടക്കേക്കാട്, റനീബ് അബൂബക്കർ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Keep Tradition and Culture Awaiting -Kalalayam Vichara Sadass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.