ദോഹ: കേരള സർക്കാറിന്റെ ജനദ്രോഹ ബജറ്റ് നിർദേശങ്ങൾ ഉടൻ പിൻവലിക്കണമെന്ന് കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബജറ്റിലെ പല നിർദേശങ്ങളും ഏതുവിധേനയും ജനങ്ങളെ പിഴിയാനുള്ള മാർഗങ്ങളാണ്. പൂട്ടിയിട്ട വീടുകൾക്ക് സെസ് നടപ്പാക്കുമെന്ന നിർദേശം പ്രവാസ ജീവിതം നയിക്കുന്ന ഒട്ടേറെ കുടുംബങ്ങൾക്ക് ദോഷകരമായി ബാധിക്കും.
എപ്പോഴും പ്രവാസികളെ ദ്രോഹിക്കുന്ന സർക്കാറായി എൽ.ഡി.എഫ് സർക്കാർ മാറിയെന്നും ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ലുക്മാനുൽ ഹകീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാസർ കൈതക്കാട്, അൻവർ കാടങ്കോട്, സലാം ഹബീബി, മാക് അടൂർ, ഹാരിസ് എരിയാൽ,സമീർ ഉടുമ്പുന്തല, ഷാനിഫ് പൈക എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.