ദോഹ: പ്രപഞ്ചത്തെ അറിയാതെയുള്ള വിജ്ഞാന സമ്പാദനം സമൂഹത്തെ നിഷ്ക്രിയമാക്കുമെന്നും വിജ്ഞാനം മനുഷ്യെൻറ സമഗ്ര പുരോഗതിക്ക് ഉതകുന്നതാകണമെന്നും ഇൻറഗ്രേറ്റഡ് ഇസ്ലാമിക് എജുക്കേഷൻ ഇന്ത്യ ചെയർമാൻ ഡോ. ആർ.യൂസുഫ് പറഞ്ഞു. വിജ്ഞാനത്തെ ഭൗതികമെന്നും അഭൗതികമെന്നുമുള്ള വിഭജനം ആധുനികതയുടെ സൃഷ്ടിയാണ്. കേരള മദ്റസ എജുക്കേഷൻ ബോർഡ് ഈ വർഷം നടത്തിയ പ്രൈമറി പൊതുപരീക്ഷയിൽ ഖത്തറിലെ വക്റ അൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതനിൽനിന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാനുള്ള ഓൺലൈൻ 'തഹാനി 2021' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിജയികൾ: ഫാത്തിമ നെബ, വി.പി. ശാസിയ, ഷെസ ഫാത്തിമ, ശിഫ്ന മുഹമ്മദ് എന്നിവർ മുഴുവൻ മാർക്കും നേടി ഒന്നാം സ്ഥാനത്തെത്തി. അഹ്മദ് ഫൗസാൻ, മുഹമ്മദ് യാസിർ, റിസ സമീർ, ശദ മൻസൂർ എന്നിവർ 349 മാർക്ക് നേടി രണ്ടാം സ്ഥാനത്തെത്തി. അമാൻ ശുക്കൂർ, ലയ്യിന സാലിം, രിദ അബ്ദുർ റഷീദ്, സുമയ്യ ഫൈസൽ എന്നിവർ 348 മാർക്ക് നേടി മൂന്നാം സ്ഥാനത്തെത്തി. അഫ്ഹാം അശ്റഫ്, അഖ്സ മറിയം, ലിയ പർവീൻ, തഹ്സീൻ ഫാത്തിമ എന്നിവർ 347 മാർക്ക് നേടി നാലാം സ്ഥാനവും നേടി. ചടങ്ങിൽ മദ്റസ പ്രിൻസിപ്പൽ എം.ടി. ആദം അധ്യക്ഷത വഹിച്ചു. കേരള മദ്റസ എജ്യുക്കേഷൻ ബോർഡ് ഡയറക്ടർ സുശീർ ഹസൻ, സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡൻറ് കെ.ടി. അബ്ദുറഹ്മാൻ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രസിഡൻറ് കെ.സി. അബ്ദുല്ലത്തീഫ്, സി.ഐ.സി വിദ്യാഭ്യാസ വിഭാഗം തലവൻ അൻവർ ഹുസൈൻ വാണിയമ്പലം, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രസിഡൻറ് റഷീദ് അഹ്മദ്, പി.ടി.എ പ്രസിഡൻറ് ഫൈസൽ പന്തലിങ്ങൽ, സ്കോളേഴ്സ് മദ്റസ പ്രിൻസിപ്പൽ കെ.എൻ. മുജീബ് റഹ്മാൻ, രക്ഷിതാക്കളായ ഷംസുദ്ദീൻ, സജ്ല എന്നിവർ സംസാരിച്ചു.
ഫഹീം ഖുർആൻ പാരായണവും ഫാത്തിമ അസ്സ ഗാനാലാപനവും നടത്തി. പി.വി. നിസാർ, നബീൽ ഓമശ്ശേരി, ജമീൽ ഫലാഹി നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ അബ്ദുല്ല അഹ്മദ് വേളം സ്വാഗതവും സെക്കൻഡറി വിഭാഗം തലവൻ നൗഫൽ വി.കെ. നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.