ദോഹ: ഹിതപരിശോധനയിൽ ഭരണഘടന ഭേദഗതിക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതിനുപിന്നാലെ, ഔദ്യോഗിക ഗസറ്റ് സംബന്ധിച്ച നടപടികൾ ആരംഭിച്ച് നീതിന്യായ മന്ത്രാലയം. കരട് നിർദേശങ്ങളുടെ മുഴുവൻ പകർപ്പ് ഉൾപ്പെടെ ചേർത്തും റഫറണ്ടം കമ്മിറ്റി റിപ്പോർട്ട് ഉൾക്കൊള്ളിച്ചും പുതിയ ഗസറ്റ് തയാറാക്കുന്നതിന്റെ നടപടികളാണ് ആരംഭിച്ചത്.
പൗരന്മാരോട് റഫറണ്ടത്തിൽ പങ്കുചേരാനുള്ള നിർദേശം, റഫറണ്ടം കമ്മിറ്റിയുടെ രൂപവത്കരണം, അംഗങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ, റഫറണ്ടം തയാറെടുപ്പ് തുടങ്ങി വിവിധ വശങ്ങൾ ഗസറ്റിൽ ഉൾപ്പെടുത്തി. പ്രഫഷണലുകൾക്കും നിയമവിദഗ്ധർക്കുമെല്ലാം ഭാവി ആവശ്യങ്ങൾക്കുള്ള റഫറൻസായി രാഷ്ട്ര ചരിത്രത്തിലെ നാഴികക്കല്ലായ റഫറണ്ടത്തെ ഉൾക്കൊള്ളിച്ച് പതിപ്പ് പുറത്തിറക്കുന്നതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. റെക്കോഡ് സമയത്തിനുള്ളിൽ റഫറണ്ടം പൂർത്തിയാക്കിയതിന്റെ അനുഭവവും രേഖപ്പെടുത്തപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.