ദോഹ: ഭരണഘടന ഭേദഗതി കരട് നിർദേശങ്ങളിലെ ജനഹിത പരിശോധനയിൽ പൗരന്മാരുടെ പങ്കാളിത്തത്തെ അഭിനന്ദിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി.
ചൊവ്വാഴ്ച പൂർത്തിയായ ഹിതപരിശോധനക്കുപിന്നാലെ, ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച സന്ദേശത്തിലാണ് പൂർവികർ സമ്മാനിച്ച ഐക്യവും സ്നേഹവും രാജ്യം പ്രകടമാക്കിയെന്ന് പറഞ്ഞുകൊണ്ട് അമീർ സന്തോഷം പങ്കുവെച്ചത്.
പൂർവികർ നട്ടുവളർത്തിയ ദേശസ്നേഹത്തിന്റെയും ഐക്യത്തിന്റെയും പിന്തുടർച്ചയാണ് ഭരണഘടന ഭേദഗതി സംബന്ധിച്ച ഹിത പരിശോധനയിൽ പങ്കാളികളായിക്കൊണ്ട് രാജ്യം ഇന്ന് ആഘോഷിക്കുന്നതെന്ന് അമീർ സന്ദേശത്തിൽ വ്യക്തമാക്കി. ഐക്യത്തിന്റെയും നീതിയുടെയും മൂല്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള ആഘോഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.