കൊടുങ്ങല്ലൂർ (തൃശൂർ): ഖത്തർ രാജകുടുംബാംഗത്തെ കബളിപ്പിച്ച് കോടികൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. എറണാകുളം പറവൂർ പെരുവാരം സ്വദേശിയും കൊടുങ്ങല്ലൂർ എസ്.എൻ.പുരം ഇരുപതാംകല്ലിലെ താമസക്കാരനുമായ മുളയ്ക്കൽ സുനിൽ മേനോനാണ് (47) പിടിയിലായത്. രാജ്യം വിടാൻ തയ്യാറെടുത്ത ഇയാളെ എറണാകുളം ജില്ലയിൽ നിന്നാണ് പിടികൂടിയത്. ഖത്തർ മ്യൂസിയത്തിൽ സ്ഥാപിക്കാൻ രാജഭരണാധികാരി ഷെയ്ക്ക് തമീം ബിൻ അൽത്താനിയുടെ പൂർണകായ ചിത്രം ലോകത്തെ പ്രശസ്ത ചിത്രകാരൻമാരെകൊണ്ട് വരപ്പിച്ച് നൽകാെമന്ന് വാഗ്ദാനം നൽകി 5.05 കോടിയാണ് തട്ടിയത്.
കമ്പ്യൂട്ടർ വിദഗ്ധനായ ഇയാൾ പണംതട്ടാനായി വ്യാജ ഇൗ മെയിലുകളും വ്യക്തികളെയും സൃഷ്ടിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഖത്തർ ഉൾപ്പെടെ വിേദശ രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുള്ള ഇയാൾ 2018 ഫെബ്രുവരിയിലാണ് തട്ടിപ്പിനായി കരുക്കൾ നീക്കിയത്. ഖത്തറിൽ ഒായിൽ കമ്പനിയിൽ ഒാഡിറ്ററായപ്പോഴാണ് രാജകുടുംബാംഗവുമായി അടുത്തത്. പത്ത് വർഷമായി എസ്.എൻ.പുരത്തെ ഭാര്യവീട്ടിൽ താമസിച്ച് ഒാൺലൈൻ ജ്വല്ലറി ബിസിനസ് നടത്തിവരികയാണ്.
ഒാൺ ലൈൻ കമ്പനിയായ റിഗൈൽകലക്ടി ട്രേഡിങ് എൽ.എൽ.പി എന്ന പേരിലാണ് പണം തട്ടിയത്. അക്കൗണ്ടിൽ നിന്ന് 4.6 കോടി പിൻവലിച്ച ശേഷം മറ്റ് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. തുടർന്ന് കുടുംബത്തോടൊപ്പം വിദേശ വിനോദയാത്ര പോയി. 23 ലക്ഷം രൂപ മുടക്കി ജീപ്പ് വാങ്ങി. ബന്ധുക്കൾക്ക് 15 ലക്ഷം കൊടുത്തു. ബാങ്ക് നിക്ഷേപം മരവിപ്പിച്ച അന്വേഷണസംഘം വാഹനങ്ങൾ പിടിച്ചെടുത്തു. തട്ടിപ്പിൽ കൂടുതൽ പേരുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ്, സി.െഎ പി.സി. ബിജുകുമാർ, എസ്.െഎ വിനോദ്കുമാർ എന്നിവരടങ്ങിയതാണ് അന്വേഷണ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.