ദോഹ: നാട്ടിൽ താമസസൗകര്യങ്ങളും നിക്ഷേപ മാർഗങ്ങളും തേടുന്ന ഖത്തറിലെ പ്രവാസി മലയാളികൾക്ക് എല്ലാം ഒരു കുടക്കീഴിലൊരുക്കി സിറ്റി സ്കേപ്പിലെ കേരള പ്രോപ്പർട്ടി ഷോയ്ക്ക് കൊടിയിറക്കം. ദോഹ എക്സിബിഷിൻ ആൻഡ് കൺവെൻഷൻ സെന്റർ വേദിയായ സിറ്റി സ്കേപ്പിൽ ‘ഗൾഫ് മാധ്യമവും -ക്രെഡായ് കേരള ചാപ്റ്ററും’ സംയുക്തമായാണ് കേരള പ്രോപ്പർട്ടി ഷോ ഒരുക്കിയത്. ചൊവ്വാഴ്ച തുടങ്ങിയ പ്രോപ്പർട്ടി ഷോയിൽ കേരളത്തിൽനിന്നുള്ള പ്രമുഖരായ 35 ബിൽഡർമാർ തങ്ങളുടെ 300ഓളം പ്രോജക്ടുകളുമായി എത്തിയത്.
വീടുകൾ, വില്ല, ഫ്ലാറ്റ് എന്നിവക്കൊപ്പം മാളുകൾ ഉൾപ്പെടെ വാണിജ്യ സമുച്ചയങ്ങളിലേക്ക് നിക്ഷേപത്തിനും ഉടമസ്ഥാവകാശത്തിനുമുള്ള സൗകര്യവുമൊരുക്കിയിരുന്നു. ആദ്യ രണ്ടു ദിനങ്ങളിൽ എട്ടു മണിവരെയായിരുന്നു പ്രദർശനവേദിയിലേക്ക് പ്രവേശനമെങ്കിൽ അവസാന ദിനമായ വ്യാഴാഴ്ച രാത്രി 10 മണി വരെ പ്രവേശനം അനുവദിച്ചു.
ഈ സൗകര്യം കണക്കിലെടുത്ത് നിരവധി പേരാണെത്തിയത്. കുടുംബ സമേതവും, അല്ലാതെയും പവിലിയനുകൾ സന്ദർശിച്ചവർ ബിൽഡർമാരുമായി നേരിട്ട് ആശയ വിനിമയം നടത്തിയും, ഇഷ്ടമുള്ളതും സൗകര്യപ്രദവുമായ പ്രോജക്ടുകൾ കണ്ടെത്തിയും അവസരം മുതലെടുത്തു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന സിറ്റി സ്കേപ്പിൽ ആദ്യമായാണ് ഇന്ത്യൻ പവിലിയൻ തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.