ദോഹ: ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ദോഹ എക്സിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) അരങ്ങേറുന്ന 11ാമത് സിറ്റി സ്കേപ് ഖത്തർ പ്രോപ്പർട്ടി ഷോക്ക് ചൊവ്വാഴ്ച തുടക്കം. മൂന്നു ദിനങ്ങളിലായി ഖത്തറിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി റിയൽ എസ്റ്റേറ്റ് വമ്പന്മാർ അണിനിരക്കുന്ന മേളയിൽ ഇന്ത്യൻ പവിലിയൻ ‘ഗൾഫ് മാധ്യമം’ ആണ് സജ്ജമാക്കുന്നത്.
ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് കൂട്ടായ്മായ ‘ക്രെഡായ്’ കേരള ചാപ്റ്ററുമായി സഹകരിച്ചാണ് ‘ഗൾഫ് മാധ്യമം’ സിറ്റി സ്കേപ് ഖത്തറിൽ ഇന്ത്യൻ പവലിയൻ അവതരിപ്പിക്കുന്നത്. ഖത്തറിലെയും മിഡിലീസ്റ്റിലെയും ശ്രദ്ധേയമായ റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി ഷോയിൽ ആദ്യമായി ഇന്ത്യൻ സ്ഥാപനങ്ങൾക്ക് വേദിയൊരുങ്ങുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
കേരളത്തിൽനിന്നുള്ള പ്രമുഖരായ 34ഓളം ബിൽഡർമാരുമായാണ് ‘ഗൾഫ് മാധ്യമ’വും ക്രെഡായ് കേരള ചാപ്റ്ററും സംയുക്തമായി കേരള പ്രോപ്പർട്ടി ഷോ ഒരുക്കുന്നത്. ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ ഉൾപ്പടെ കേരളത്തിലെ പ്രധാന നഗരങ്ങളിലും, 14 ജില്ലകളിലും ഫ്ലാറ്റും വില്ലയുമെല്ലാം വീടും കമേഴ്സ്യൽ കോംപ്ലക്സുകളും ഉൾപ്പെടെ സ്വന്തമാക്കാനുള്ള അവസരമാണ് സിറ്റി സ്കേപ്പിലെ കേരള പ്രോപ്പർട്ടി ഷോ. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഉച്ച 12 മുതൽ രാത്രി എട്ട് മണിവരെയും വ്യാഴാഴ്ച 12 മണി മുതൽ രാത്രി 10 വരെയുമാണ് പൊതുജനങ്ങൾക്ക് പ്രവേശനം നൽകുന്നത്. ഓൺലൈൻ വഴി സൗജന്യമായി രജിസ്റ്റർ ചെയ്ത് പൊതുജനങ്ങൾക്ക് പ്രദർശന നഗരിയിൽ പ്രവേശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.