ദോഹ: ഖത്തറിലെ പ്രവാസി സമൂഹത്തിലെ ശ്രദ്ധേയമായ ഖിയ (ഖത്തർ ഇന്ത്യൻ അസോസിയേഷൻ) അഖിലേന്ത്യാ ഫുട്ബാൾ ടൂർണമെന്റിന് മേയ് 11ന് കിക്കോഫ് കുറിക്കും. ഖിയ ചാമ്പ്യൻസ് ലീഗിന്റെ ഒമ്പതാം പതിപ്പിനാണ് ഇത്തവണ കൊടി ഉയരുന്നത്. ഒരു പതിറ്റാണ്ടിലേറെ കാലംകൊണ്ട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും മികച്ച ഫുട്ബാൾ ടൂർണമെന്റായി മാറിയ ഖിയ ചാമ്പ്യൻസ് ലീഗിൽ ഇന്ത്യയിലെയും ഖത്തറിലെയും പ്രബല താരങ്ങൾ അണിനിരക്കും.
ഖത്തറിലെ വിവിധ ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. ഖിയയുടെ പത്താം വാർഷികാഘോഷങ്ങളുടെ കൂടി ഭാഗമാണ് ഇത്തവണ ടൂർണമെന്റെന്ന് സംഘാടകർ വാർത്തക്കുറിപ്പിൽ അറിയിച്ചു. കോവിഡ് ഇടവേളക്കുശേഷം കഴിഞ്ഞ വർഷം നടന്ന ഖിയ ചാമ്പ്യൻസ് ലീഗിൽ ഇന്ത്യയിൽനിന്നുള്ള പ്രമുഖ താരങ്ങൾ ബൂട്ടണിഞ്ഞിരുന്നു. ടൂർണമെന്റിന്റെ ടീമുകളുടെ വിവരങ്ങൾ ഉൾപ്പെടെ മുഴുവൻ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.