ജിദ്ദ: സൗദിക്കും ഖത്തറിനുമിടയിൽ സഹകരണവും പിന്തുണയും ശക്തിപ്പെടുത്തുന്നതിനായി സൗദി ഭരണാധികാരി സൽമാൻ രാജാവ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് കത്തയച്ചു. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ദോഹയിലെ അമീരി ദിവാനിയിൽ എത്തി ഖത്തർ അമീറിന് കത്ത് കൈമാറി. സ്വീകരണ വേളയിൽ സൽമാൻ രാജാവിെൻറ ആശംസകൾ വിദേശകാര്യ മന്ത്രി ഖത്തർ അമീറിന് കൈമാറി. ഖത്തർ ജനതക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുകയും ചെയ്തു. ഖത്തറിലെ സൗദി അംബാസഡർ അമീർ മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ, വിദേശകാര്യ മന്ത്രി ഒാഫീസ് ജനറൽ മേധാവി അബ്ദുൽറഹ്മാൻ അൽദാവൂദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.