ദോഹ: വാരാന്ത്യ അവധിയുടെ ആഘോഷത്തിനെത്തിയവരെ സാക്ഷിനിർത്തി ഖത്തറിന്റെ ആകാശത്ത് പട്ടങ്ങളുടെ ഉത്സവം. വിവിധ രാജ്യങ്ങളിൽനിന്നുള്ള 40ഓളം പട്ടം പറത്തൽ വിദഗ്ധരാണ് വ്യാഴാഴ്ച മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട് (മിയ) പരിസരത്ത് ആരംഭിച്ച കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ തുടരും.
ഫ്രാൻസ്, ഇന്തോനേഷ്യ, ഇന്ത്യ, ഇറ്റലി, ജർമനി, സ്വിറ്റ്സർലൻഡ്, തായ്ലൻഡ്, തുർക്കി, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ടീമുകളാണ് വിവിധ വർണങ്ങളിലും രൂപങ്ങളിലുമുള്ള പട്ടങ്ങളുമായെത്തിയത്. 17ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി ഒമ്പത് വരെയും, 18ന് രാവിലെ 11 മുതൽ രാത്രി ഒമ്പതുവരെയുമാണ് കൈറ്റ് ഫെസ്റ്റിവൽ.
കുട്ടികൾക്കായി മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന്റെ പ്രവേശന കവാടത്തോട് ചേർന്ന് ഇൻഫ്ളാറ്റബിൾ ഗെയിംസ് ഏരിയയുമുണ്ട്. കൂടാതെ അൽ റിവാഖ് ഗാലറിക്ക് മുൻവശത്തായും മിയ പാർക്ക് കുന്നുകൾക്കിടയിലെ നടവഴിയിലുമായി രണ്ട് പട്ടം നിർമാണ ശിൽപശാലകൾ സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.