കെ.​കെ.​എം.​എ അ​ബ്ബാ​സി​യ ബ്രാ​ഞ്ച് പി​ക്നി​ക്കി​ൽ അം​ഗ​ങ്ങ​ൾ

കെ.​കെ.​എം.​എ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: കെ.​കെ.​എം.​എ അ​ബ്ബാ​സി​യ ബ്രാ​ഞ്ച് ക​ബ്‌​ദി​ൽ ‘സ്നേ​ഹ​ക്കൂ​ടാ​രം 2023 പി​ക്നി​ക്’ സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റ് മ​ജീ​ദ് റ​വാ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ർ​ഷാ​ദ് ഷെ​രീ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ലൂ​ടെ സ്നേ​ഹ​ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ട്ടി​യു​റ​പ്പി​ക്കാ​നാ​കു​മെ​ന്ന് കെ.​കെ.​എം.​എ ഫ​ർ​വാ​നി​യ സോ​ണ​ൽ പ്ര​സി​ഡ​ന്റ് വി.​കെ. അ​ബ്ദു​ൽ നാ​സ​ർ ആ​ശം​സ പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു. അ​ബ്ബാ​സി​യ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ല​ത്തീ​ഫ് ച​ങ്ങ​രം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​റ​ബ് പാ​ര​മ്പ​ര്യ ത​നി​മ​യി​ൽ ഖ​ഹ്‍വ​യും ഈ​ത്ത​പ്പ​ഴ​വും ന​ൽ​കി അ​തി​ഥി​ക​ളെ സ​ൽ​ക്ക​രി​ച്ച ക്യാ​മ്പി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഉ​ല്ലാ​സ​പ​ര​മാ​യ ക​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ബ്രാ​ഞ്ച്‌ ട്ര​ഷ​റ​ർ ശി​ഹാ​ബു​ദ്ദീ​ൻ എ​റ​ണാ​കു​ളം ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - KKMA organized a picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.