ദോഹ: ഭാഷാസമരപോരാളികളുടെ ജ്വലിക്കുന്ന ഓർമകൾ സ്മരിക്കുന്ന യൂത്ത് ലീഗ് ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ല ഹെൽത്ത് വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
വർധിച്ചുവരുന്ന ആവശ്യങ്ങൾ മനസ്സിലാക്കി ‘രക്തം നൽകൂ, ജീവൻ രക്ഷിക്കൂ’ എന്ന സന്ദേശമുയർത്തി ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചുകൊണ്ട് ഈ വർഷം ഇത് രണ്ടാം തവണയാണ് ജില്ല ഹെൽത്ത് വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. 2023 ആഗസ്റ്റ് നാലിന് തുമാമ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു.
രക്തദാനത്തിലൂടെ മറ്റുള്ളവരുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്നതോടൊപ്പം സ്വയം രക്തശുദ്ധീകരണംകൂടി നടക്കുന്നു എന്നത് ഇത്തരം പരിപാടികൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും കൂടുതൽ പേരിലേക്ക് ഈ സന്ദേശം എത്തിക്കേണ്ടതുമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.
ജില്ല ഹെൽത്ത് വിങ് ചെയർമാൻ അലി വലക്കട്ട് അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് ഈസ, അൻവർ ബാബു, അബൂബക്കർ പുതുക്കുടി, ടി.ടി.കെ. ബഷീർ, ഫൈസൽ മാസ്റ്റർ, സ്നേഹസുരക്ഷാ പദ്ധതി ചെയർമാൻ അബു ത്വയ്യിബ്, നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.പി. അജ്മൽ, ജില്ല ഭാരവാഹികളായ പി.സി. ഷരീഫ്, നവാസ് കോട്ടക്കൽ, അജ്മൽ തങ്ങലക്കണ്ടി, കെ.കെ. ബഷീർ, നബീൽ നന്തി, മുജീബ് ദേവർകോവിൽ, മമ്മു ഷമ്മാസ്, ഫിർദൗസ് മണിയൂർ,
ഒ.പി. സാലിഹ്, ഷബീർ മേമുണ്ട, ഹെൽത്ത് വിങ് അംഗങ്ങളായ ഡോ. നവാസ് കിഴക്കയിൽ, ഷെമ്മി ചെറുമോത്ത്, അബ്ദുല്ല നടുക്കണ്ടി, ജംഷാദ് തിരുവമ്പാടി, സജാദ് മങ്കര, ഷംനാദ് കരുവഞ്ചേരി, അഷ്റഫ് റയ്യാൻ എന്നിവർ സന്നിഹിതരായിരുന്നു. ഹെൽത്ത് വിങ് ജനറൽ കൺവീനർ അഷ്റഫ് സ്വാഗതവും കൺവീനർ നിസാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.