ദോഹ: ഖത്തർ കെ.എം.സി.സി വനിതാ വിങ്ങും ഇൻകാസ് വനിതാ വിങ്ങും സംയുക്തമായി പ്രവാസി കുടുംബങ്ങൾക്കായി തെരഞ്ഞെടുപ്പ് ‘വിജയ് 2024’ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഇന്ത്യ മുന്നണിയേയും കേരളത്തിലെ യുഡിഫ് സ്ഥാനാർഥികളെയും വിജയിപ്പിക്കുന്നതിനായി മുന്നിട്ടിറങ്ങാൻ യോഗം ജനാധിപത്യ സമൂഹത്തോട് അഭ്യർഥിച്ചു. നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ക്രമീകരിക്കണമെന്നും വനിതാ വിഭാഗം ആവശ്യപ്പെട്ടു.
കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇൻകാസ് ഖത്തർ വനിതാ വിങ് പ്രസിഡന്റ് സെലിൻ ജോർജ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി വനിതാ വിങ് പ്രസിഡന്റ് സമീറ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജിഷ ജോർജ് മുഖ്യ പ്രഭാഷണം നടത്തി.എം.പി ഷാഫി ഹാജി, സലിം നാലകത്ത്, ബഷീർ ത്തുവാരിക്കൽ, ഷാനവാസ്, ജോപ്പച്ചൻ തെക്കേക്കുറ്റ് , പി.എസ്.എം ഹുസൈൻ, മുസ്തഫ എലത്തൂർ, ഷംസു വാണിമേൽ, മൈമൂന സൈനുദ്ദീൻ തങ്ങൾ, സമീറ അൻവർ, മാജിത നസീർ, അഡ്വ. മഞ്ജുഷ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. സലീന കൂളത്ത് സ്വാഗതവും അർച്ചന സജി നന്ദി യും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.