ദോഹ: ജനങ്ങളുടെമേൽ അധികഭാരം ചുമത്തി നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിക്കുകയും പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തുകയും ചെയ്ത ഇടതുസർക്കാർ വായുവിനുപോലും സെസ് കൊണ്ടുവരാനുള്ള ഗവേഷണത്തിലാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്. ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടിയിൽ നേതാക്കളായ സലിം നാലകത്ത്, മുസ്തഫ ഹാജി, ഇസ്മായിൽ ഹാജി മങ്കട, അലി മൊറയൂർ തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ റഫീഖ് കൊണ്ടോട്ടി ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വേങ്ങശ്ശേരി സ്വാഗതവും സെക്രട്ടറി മുഹമ്മദ് ലയിസ് കുനിയിൽ നന്ദിയും പറഞ്ഞു. ഭാരവാഹികളായ മെഹബൂബ് നാലകത്ത്, അബ്ദുൽ മജീദ് പുറത്തൂർ, ശരീഫ് വളാഞ്ചേരി, മുനീർ പടർക്കടവ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.