ദോഹ: ഫിഫ ലോകകപ്പ് മത്സരങ്ങളിൽ വളന്റിയർ സേവനം നടത്തിയ മലപ്പുറം ജില്ലയിലെ കെ.എം.സി.സി അംഗങ്ങളെ ജില്ല കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. വിവിധ സ്റ്റേഡിയങ്ങളിലും ഫാൻ സോണുകളിലുമായി വനിതകളടക്കം 150ഓളം കെ.എം.സി.സി പ്രവർത്തകരാണ് വളന്റിയർമാരായി പ്രവർത്തിച്ചിരുന്നത്. സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീർ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു.
കെ. മുഹമ്മദ് ഈസ, ആർഗൻ ഗ്ലോബൽ ഗ്രൂപ് സി.ഇ.ഒ അബ്ദുൽ ഗഫൂർ, അസീസ് നരിക്കുനി, കെ.പി. മുഹമ്മദലി ഹാജി, സലിം നാലകത്ത്, പി.കെ. മുസ്തഫ ഹാജി, കോയ കൊണ്ടോട്ടി, വി. ഇസ്മായിൽ ഹാജി, പി.പി. അബ്ദുറഷീദ്, അലി മൊറയൂർ തുടങ്ങിയവർ ഉപഹാരങ്ങൾ കൈമാറി.ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി, ട്രഷറർ റഫീഖ് കൊണ്ടോട്ടി, ഭാരവാഹികളായ മെഹബൂബ് നാലകത്ത്, ഇസ്മായിൽ ഹുദവി, അബ്ദുൽ ജബ്ബാർ പാലക്കൽ, ശരീഫ് വളാഞ്ചേരി, മുഹമ്മദ് ലൈസ് കുനിയിൽ, മജീദ് പുറത്തൂർ, മുനീർ പട്ടർകടവ്, ഷംസീർ മാനു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.