ദോഹ: തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കോതപറമ്പ് സ്വദേശി ഷംസുദ്ദീൻ ഇടശ്ശേരി (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഖത്തറിൽ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അന്ത്യം.
30 വർഷമായി ഖത്തറിൽ ഉണ്ട്. വാഹനങ്ങളുടെ റിക്കവറി ജോലികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. ചെയ്തുവരികയായിരുന്നു. ഭാര്യ: സക്കീന. മക്കൾ: ഷെബിൻ, ഷെഫിൻ, ശഹീന. കെ.എം.സി.സി കയ്പമംഗലം ഭാരവാഹിയായിരുന്ന അഷ്റഫ് ഇടശ്ശേരിയുടെ സഹോദരനാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.