കൊടുങ്ങല്ലൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

കൊടുങ്ങല്ലൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: തൃശൂർ കൊടുങ്ങല്ലൂർ എറിയാട്​ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി. കറുകപ്പാടത്ത് ഇത്തിക്കണ്ണൻ ചാലിൽ നാസർ (50) അൽ ഖോറിൽ ഡ്രൈവറായി ജോലി ചെയ്ത്​ വരികയായിരുന്നു.

30 വർഷത്തിലേറെയായി ഖത്തറിലുള്ള നാസർ തൃശൂർ ജില്ലാ സൗഹൃദ വേദി കൈപ്പമംഗലം ഏരിയ പ്രവർത്തകനാണ്. രാവിലെ ജോലിക്ക് പോകുന്നതിനായി തയാറെടുക്കുന്നതിനിടെ കൂഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ഷിജി നാസർ. മകൻ: മുഹമ്മദ് ഇർഫാൻ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതായി തൃശുർ ജില്ലാ സൗഹൃദ വേദി പ്രവർത്തകർ അറിയിച്ചു. സഹോദരൻ ജലീൽ (സൈൻട്രേഡ്​) ഖത്തറിലുണ്ട്.

Tags:    
News Summary - kodungallur native dies at qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.