ദോഹ: കുവൈത്തിൽ 49 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്ത സംഭവത്തിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി എന്നിവർ അനുശോചനം അറിയിച്ചു.
മരിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരായതിനാൽ ഇന്ത്യൻ ഭരണകൂടത്തെയും ഖത്തർ അധികൃതർ അനുശോചനമറിയിച്ചു. കുവൈത്തിലെ മംഗഫിലെ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ അടക്കം 49 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിരവധി പേർ പൊള്ളലേറ്റും കെട്ടിടത്തിൽനിന്ന് ചാടി പരിക്കേറ്റും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അമ്പതിലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എന്‍.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.