ദോഹ: നാലു ദിനം മുമ്പ് സ്വന്തം മണ്ണിൽ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ ആത്മവിശ്വാസവുമായി ഖത്തർ ചൊവ്വാഴ്ച കുവൈത്തിനെതിരെ അവരുടെ നാട്ടിൽ ബൂട്ടുകെട്ടുന്നു. ഇടവേളക്ക് ശേഷം ആരംഭിച്ച ലോകകപ്പ്-ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ തങ്ങളുടെ രണ്ടാംപാദ മത്സരത്തിനാണ് ഖത്തർ ഇന്ന് തുടക്കം കുറിക്കുന്നത്. ഗ്രൂപ് ‘എ’യിൽ വ്യാഴാഴ്ച ദോഹയിൽ നടന്ന അവസാന കളിയിൽ മറുപടിയില്ലാത്ത മൂന്നു ഗോളിനായിരുന്നു ഖത്തർ കുവൈത്തിനെ വീഴ്ത്തിയത്. അക്രം അഫീഫ് ഇരട്ട ഗോളടിച്ച് വിജയശിൽപിയായി. ഇതോടെ മൂന്നു കളിയിൽ ഒമ്പതു പോയന്റുമായി ഖത്തർ ഏഷ്യൻ കപ്പ് 2027നുള്ള ടിക്കറ്റ് ഏതാണ്ടുറപ്പിച്ചു കഴിഞ്ഞു. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്കും ഇടം നേടും.
ഞായറാഴ്ച വരെ ദോഹയിൽ പരിശീലനം നടത്തിയ ശേഷം, തിങ്കളാഴ്ചയാണ് ഖത്തർ ടീം കുവൈത്തിലേക്ക് പറന്നത്. പരിക്കേറ്റ അബ്ദുൽ അസീസ് ഹാതിം ഒഴികെ താരങ്ങളെല്ലാം ടീമിനൊപ്പമുണ്ട്. രാത്രി 10 മണിക്ക് അൽ ഫർവാനിയയിലെ അലി അൽ സാലിം അസ്സബാഹ് സ്റ്റേഡിയത്തിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.