ദോഹ: കുവൈത്തിലെ തീപിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായം നൽകുമെന്ന് എ.ബി.എൻ ഗ്രൂപ്പ് ചെയർമാനും നോർക്ക ഡയറക്ടറുമായ ജെ.കെ. മേനോൻ പ്രഖ്യാപിച്ചു. കുവൈത്തിലുണ്ടായ ദുരന്തത്തില്‍, പൊലിഞ്ഞുപോയ ജീവിതങ്ങളെയോര്‍ത്ത് ഹൃദയം വേദനിക്കുന്നുണ്ട്. നഷ്ടപ്പെട്ടവരെയോർത്ത് കണ്ണീർ പൊഴിക്കുന്ന കുടുംബങ്ങളെ ചേർത്തുപിടിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജെ.കെ. മേനോൻ പറഞ്ഞു. പദ്‌മശ്രീ അഡ്വ. സി.കെ. മേനോന്റ മകനാണ് ജെ.കെ.മേനോൻ. സി.കെ.മേനോന്റ വിയോഗ ശേഷം വിവിധ ബിസിനസ് ഗ്രൂപ്പുകളുടെ ചുമതല ജെ.കെ.മേനോനാണ്. ലോക കേരള സഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. നോര്‍ക്ക റൂട്ട്സ് വഴിയാണ് ധനസഹായം നല്‍കുക. കൂടാതെ അവരുടെ ആശ്രിതർക്ക് എ.ബി.എൻ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപങ്ങളിൽ ജോലി നൽകുമെന്നും ജെ.കെ. മേനോൻ പറഞ്ഞു. ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അതിവേഗത്തില്‍ എല്ലാ കാര്യത്തിലും ഇടപെടുന്നുണ്ട്. അതിന് പിന്തുണയും നൽകുകയെന്നത് കടമയായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.