ദോഹ: അറബ് കപ്പിെൻറയും ലോകകപ്പ് വേദികളുടെയും ഉദ്ഘാടനത്തിന് ഖത്തറിെൻറ അതിഥികളായി വിവിധ രാഷ്ട്ര നായകർ പങ്കെടുക്കും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ക്ഷണം സ്വീകരിച്ചാണ് വിവിധ രാഷ്ട്ര നായകർ പങ്കെടുക്കുന്നത്.
ലബനാൻ പ്രസിഡൻറ് മൈകൽ ഓൻ, ജോർഡൻ രാജകുമാരൻ അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ, സോമാലിയ പ്രസിഡൻറ് മുഹമ്മദ് അബ്ദുല്ലായി ഫർമാജോ, യമൻ വൈസ്പ്രസിഡൻറ് ലഫ്. ജനറൽ അലി മുഹ്സിൻ അൽ അഹ്മർ, ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് എന്നിവർ തിങ്കളാഴ്ച ഖത്തറിലെത്തി. ചൊവ്വാഴ്ചയോടെ വിവിധ ഗൾഫ് രാഷ്ട്ര നായകരും ഖത്തറിെൻറ ക്ഷണം സ്വീകരിച്ച് എത്തുന്നുണ്ട്. അറബ് കപ്പിനൊപ്പം, രണ്ട് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനത്തിന് കൂടിയാണ് ചൊവ്വാഴ്ച ഖത്തർ വേദിയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.