അ​ൽ സ​ദ്ദ് ഫു​ട്ബാ​ൾ ടീം

ലീ​ഗ് ഫു​ട്ബാ​ൾ: അ​ൽ സ​ദ്ദി​ന്റെ പ​രി​ശീ​ല​ന ക്യാ​മ്പ് സ്​പെ​യി​നി​ൽ

ദോ​ഹ: രാ​ജ്യ​ത്തെ ഒ​ന്നാം ഡി​വി​ഷ​ൻ ഫു​ട്‌​ബാ​ൾ ലീ​ഗാ​യ ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗ് അ​ടു​ത്ത മാ​സം തു​ട​ങ്ങാ​നി​രി​ക്കെ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ സ​ദ്ദ് പ്രീ ​സീ​സ​ൺ പ​രി​ശീ​ല​ന​ത്തി​നാ​യി സ്​പെ​യി​നി​ലെ മ​ലാ​ഗ​യി​ലേ​ക്ക്. ജൂ​ലൈ ഒ​മ്പ​ത് മു​ത​ൽ 29 വ​രെ മ​ലാ​ഗ​യി​ലെ മാ​ർ​ബെ​ല്ല ഫു​ട്ബാ​ൾ സെ​ന്റ​റി​ൽ ക്യാ​മ്പ് ന​ട​ത്തു​മെ​ന്ന് ടീ​മി​ന്റെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ടി​​ലൂ​ടെ അ​റി​യി​ച്ചു.

സ്‍പെ​യി​നി​ലെ വി​വി​ധ ടീ​മു​ക​ളു​മാ​ണ് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളും ക​ളി​ക്കും. നി​ല​വി​ലെ ലീ​ഗ് ചാ​മ്പ്യ​ന്മാ​ർ എ​ന്ന നി​ല​യി​ൽ എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് എ​ലൈ​റ്റി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് അ​ൽ സ​ദ്ദ്. ഏ​ഷ്യ​യി​ലെ മി​ക​ച്ച 24 ടീ​മു​ക​ളെ പ​​ങ്കെ​ടു​പ്പി​ച്ചു​ള്ള ഈ ​ടൂ​ർ​ണ​മെ​ന്റ് സെ​പ്റ്റം​ബ​ർ പ​കു​തി​യോ​ടെ ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഖ​ത്ത​രി ലീ​ഗും അ​മീ​രി ക​പ്പും സ്വ​ന്ത​മാ​ക്കി​യ ത​ല​യെ​ടു​പ്പോ​ടെ​യാ​ണ് ഇ​ത്ത​വ​ണ അ​ൽ സ​ദ്ദ് ഇ​റ​ങ്ങു​ന്ന​ത്. 1989, 2011 വ​ർ​ഷ​ങ്ങ​ളി​ൽ എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ പാ​ര​മ്പ​ര്യ​വും ടീ​മി​നു​ണ്ട്. അ​ൽ അ​ഹ്‍ലി, അ​ൽ അ​റ​ബി, അ​ൽ വ​ക്റ, ഖ​ത്ത​ർ എ​ഫ്.​സി, അ​ൽ റ​യ്യാ​ൻ, അ​ൽ സ​ദ്ദ്, അ​ൽ ഗ​റാ​ഫ, ഉ​മ്മു സ​ലാ​ൽ, അ​ൽ ഷ​മ​ൽ, അ​ൽ മ​ർ​ഖി​യ, മു​ഐ​തി​ർ, അ​ൽ ദു​ഹൈ​ൽ എ​ന്നീ ടീ​മു​ക​ളാ​ണ് ഖ​ത്ത​ർ ഒ​ന്നാം ഡി​വി​ഷ​നി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ അ​ൽ സ​ദ്ദി​ന് പി​റ​കി​ൽ അ​ൽ റ​യ്യാ​ൻ ര​ണ്ടാം സ്ഥാ​ന​വും അ​ൽ ഗ​റാ​ഫ മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. അ​ൽ വ​ക്റ, അ​ൽ അ​റ​ബി, അ​ൽ ദു​ഹൈ​ൽ, ഖ​ത്ത​ർ എ​ഫ്.​സി, അ​ൽ ഷ​മ​ൽ, അ​ൽ അ​ഹ്‍ലി, അ​ൽ മ​ർ​ഖി​യ, മു​ഐ​തി​ർ എ​ന്നി​വ​യാ​യി​രു​ന്നു യ​ഥാ​ക്ര​മം അ​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ൽ. 26 ഗോ​ൾ നേ​ടി അ​ൽ സ​ദ്ദി​ന്റെ അ​ക്റം ആ​തി​ഫ് ടോ​പ് സ്കോ​റ​റാ​യി.

Tags:    
News Summary - League Football: Al Sadd's training camp in Spain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.