ദോഹ: ദുരിതത്തിലായ ലെബനാന് കൈത്താങ്ങുമായി ഖത്തർ എയർഫോഴ്സിെൻറ വിമാനം ബെയ്റൂത്തിലെ റഫിക് ഹരിരി രാജ്യാന്തര വിമാനത്താവളത്തിൽ പറന്നിറങ്ങി.
ലെബനീസ് സൈന്യത്തിനുള്ള 70 ടൺ ഭക്ഷ്യ വസ്തുക്കളുമായാണ് അമിരി എയർ ഫോഴ്സിെൻറ കൂറ്റൻ വിമാനം കഴിഞ്ഞ ദിവസം ബെയ്റൂത്തിലെത്തിയത്. ആഭ്യന്തര സംഘർഷങ്ങളും കോവിഡ് മഹാമാരി ഏൽപിച്ച സാമ്പത്തിക അരക്ഷിതാവസ്ഥയിലുംപെട്ട് വലയുന്ന രാജ്യത്തിന് കരുതലായാണ് ഖത്തറിെൻറ സഹായമെത്തുന്നത്.
ഇൗയാഴ്ച ബെയ്റൂത്ത് സന്ദർശിച്ച ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി ലെബനാൻ പ്രസിഡൻറ് മൈൽ ഓനുമായി ചർച്ച നടത്തിയിരുന്നു. ഇതിെൻറ തുടർച്ചയെന്നോണമാണ് രാജ്യത്തിന് ഖത്തറിെൻറ സഹായമെത്തുന്നത്.
ഒരു വർഷം വരെ എല്ലാ മാസങ്ങളിലുമായി ഖത്തറിെൻറ സഹായമെത്തും. കഴിഞ്ഞ ആഗസ്റ്റിലെ ബെയ്റൂത്തിലുണ്ടായി സ്ഫോടനത്തിനു ശേഷം രാജ്യത്തെ ഭരണ-സാമ്പത്തിക അസ്ഥിരത രൂക്ഷമാണ്. കറൻസിയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞതോടെ സാമ്പത്തിക മാന്ദ്യത്തിലുമാണ് ലെബനാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.