ദോഹ: ഇതിഹാസ താരങ്ങൾ കൺമുന്നിൽ നിറഞ്ഞ ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ആരാധകർക്ക് ആവേശം പകരുന്ന സാന്നിധ്യമാവുകയാണ് രവിശാസ്ത്രിയും വസിം അക്രമും. ഒരുകാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ സമകാലികരായി ക്രീസ് വാണവർ ലെജൻഡ്സ് ലീഗിന്റെ സംഘാടനത്തിൽ സജീവമായി ദോഹയിലുണ്ട്.
ഏഷ്യൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളുടെ ഗാലറിയിലും, കമന്ററി ബോക്സിലുമായി നിത്യസാന്നിധ്യമാവുന്ന ശാസ്ത്രിയെയും വസിം അക്രമിനെയും ഒരു സെൽഫിയിൽ പകർത്താൻ തേടി നടക്കുകയാണ് ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക ക്രിക്കറ്റ് ആരാധകർ. മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായിരുന്ന രവിശാസ്ത്രി ഇരട്ട റോളിലാണ് ലെജൻഡ്സ് ലീഗിനൊപ്പമുള്ളത്.
സമീപകാലത്തായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച താരങ്ങളെ സംഘടിപ്പിച്ചുള്ള ലീഗിന്റെ കമീഷണർ കൂടിയാണ് ശാസ്ത്രി. ഒപ്പം മത്സരത്തിന്റെ കമന്ററിയുമായി സ്റ്റാർ സ്പോർട്സ് ചാനലിന്റെ പാനലിലും അദ്ദേഹം എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.